ചിഹ്വാഹുവാൻ മരുഭൂമി
ചിഹ്വാഹുവാൻ മരുഭൂമി വടക്കൻ മെക്സിക്കോയുടെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളുടേയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മരുഭൂമിയും പരിസ്ഥിതി പ്രദേശവുമാണ്. ഇത് പടിഞ്ഞാറൻ ടെക്സസിന്റെ ഭൂരിഭാഗത്തോടൊപ്പം റിയോ ഗ്രാൻഡെ വാലിയുടെ മധ്യ, നിമ്ന്ന ഭാഗങ്ങൾ, ന്യൂ മെക്സിക്കോയിലെ നിമ്ന്ന പെക്കോസ് താഴ്വര, തെക്കുകിഴക്കൻ അരിസോണയുടെ ഒരു ഭാഗം, അതുപോലെ മെക്സിക്കൻ പീഠഭൂമിയുടെ മധ്യ, വടക്കൻ ഭാഗങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. ഏകദേശം 501,896 km2 (193,783 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത്വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മരുഭൂമിയാണ്.