EncyclopediaGeneralTrees

ചിക്കറി

ഒരിനം ഔഷധസസ്യമാണ് ചിക്കറി. ഇതിന്റെ പൂക്കൾ തെളിമയാർന്ന നീലനിറത്തിലും അപൂർവ്വമായി വെള്ളയോ പിങ്കോ നിറത്തിലുമാണ് കാണപ്പെടുന്നത്. കഫീൻ ഇല്ലാത്ത കാപ്പിക്കായി ഇത് ഉപയോഗിക്കുന്നു. പശുവളർത്തൽ കേന്ദ്രങ്ങളിൽ ഇവ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തി പശുക്കൾക്ക് നൽകുന്നു. 10 മുതൽ 100 വരെ സെന്റീമീറ്റർ ഉയരത്തിൽ ചിക്കറി വളരുന്നു. പൂക്കൾക്ക് 2 മുതൽ 4 സെന്റീമീറ്റർ വരെ വലിപ്പമുണ്ട്. റൂട്ട് ചിക്കറി, ലീഫ് ചിക്കറി എന്നിങ്ങനെ ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റൂട്ട് ചിക്കറി യൂറോപ്യൻ രാജ്യങ്ങളിൽ കാപ്പിക്കായി ഉപയോഗിക്കുന്നു.ഇന്ത്യൻ ഫിൽട്ടർ കോഫിയിൽ 30 മുതൽ 20 ശതമാനം വരെ ചിക്കറി ഉപയോഗിക്കുന്നുണ്ട്. കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇതിന് കൂടുതൽ പ്രചാരം.