CookingCurry RecipesEncyclopedia

ചിക്കന്‍ റോസ്

പാകം ചെയ്യുന്ന വിധം
മല്ലി,ജീരകം, കുരുമുളക്, കടുക്, മഞ്ഞള്‍, കാശ്മീരി മുളക്, വറ്റല്‍ മുളക്, വാളന്‍ പുളി, പട്ട, കശ്കശ്, സവാള, എന്നീ ചേരുവകള്‍ അരച്ച് വയ്ക്കുക. ഇഞ്ചി 14 ഗ്രാമ്പു, 16 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതില്‍ അരപ്പും കട്ടികുറഞ്ഞ തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുക. അതിനുശേഷം കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ക്കുക.രണ്ടു സവാള അരിഞ്ഞു നെയ്യില്‍ വറുത്ത് കറിയില്‍ ചേര്‍ക്കുക.ഉപ്പും വിനാഗിരിയും പാകത്തിന് ചേര്‍ക്കുക.

ചേരുവകള്‍
1)തേങ്ങാചിരകിയത് – രണ്ട്
(ഇതില്‍ നിന്ന് രണ്ട് കപ്പ്‌ കട്ടിയുള്ള തേങ്ങാപ്പാലും നാല് കപ്പ്‌ കട്ടി കുറഞ്ഞ തേങ്ങാപ്പാലും എടുത്തു വയ്ക്കുക)
2)കോഴിയിറച്ചി – നാല് കിലോ
3)മല്ലി – നാല് ടേബിള്‍ സ്പൂണ്‍
ജീരകം – രണ്ടു ടീസ്പൂണ്‍
കുരുമുളക് – 20
കടുക് – അര ടീസ്പൂണ്‍
മഞ്ഞള്‍ – അര ടീസ്പൂണ്‍
കാശ്മീരി മുളക് – 12
വറ്റല്‍ മുളക് – 8
വാളന്‍ പുളി – രണ്ട്
ഗ്രാമ്പു – എട്ട്
പട്ട – മൂന്ന്‍ കഷണം
കശ്കശ് – രണ്ടു ടീസ്പൂണ്‍
സവാള – നാല്
ഉപ്പ്, വിനാഗിരി – പാകത്തിന്