ചിക്കന്‍ റോസ്റ്റ്
പാകം ചെയ്യുന്ന വിധം
കോഴി വൃത്തിയാക്കി കഴുത്തിലും വയറിനു കീഴെയും രണ്ടു ദ്വാരങ്ങള്‍ ഉണ്ടാക്കുക. കോഴിയുടെ ഉള്‍ഭാഗം കഴുകി ഉപ്പ്, ചെറുനാരങ്ങ ജ്യൂസ്, വിനാഗിരി എന്നിവ പുരട്ടി വയ്ക്കുക.ഹൃദയം, കരള്‍ എന്നിവയില്‍ മൂന്നുമുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വേവിക്കും. വെന്തു കഴിയുമ്പോള്‍ ഇത് മിന്‍സ് ചെയ്തു വയ്ക്കുക.
മറ്റൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി സവാള ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇഞ്ചി, ഉരുളക്കിഴങ്ങ്, റൊട്ടി കഷണങ്ങള്‍, കിസ്മിസ്, ഉപ്പ് വിനാഗിരി മല്ലിയില പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. മൂന്ന് മിനിട്ട് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. കോഴിയുടെ ഉള്ളിലെ ദ്വാരങ്ങള്‍ നല്ലപോലെ അടച്ചു വയ്ക്കുക.
ഒരു ഫ്രൈയിംഗ് പാനില്‍ നെയ്യ് ഒഴിച്ച് കോഴിയുടെ എല്ലാ വശവും ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എണ്ണ മാറ്റി രണ്ടര കപ്പ് വെള്ളം, ആവശ്യത്തിനു ഉപ്പ്, വറ്റല്‍ മുളക് ഒന്ന് മുഴുവനോടെ, പകുതി നെല്ലിക്കയുടെ വലിപ്പത്തില്‍ വാളന്‍ പുളി, മഞ്ഞള്‍കക്ഷണം, പട്ട, സവാള അരിഞ്ഞത് എന്നിവ ചേര്‍ക്കുക.കോഴിയെ ഈ ചാറില്‍ തിളപ്പിച്ച് വേവിക്കുക.
ഉരുളക്കിഴങ്ങ് വേവിച്ച് ഒന്ന് രണ്ട് കഷണങ്ങളാക്കുക. ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് ചിക്കന്‍ റോസ്റ്റിന്റെ കൂടെ ഉപയോഗിക്കാം.
ചേരുവകള്‍
1)കോഴി – അര കിലോ
2)റൊട്ടി കഷണങ്ങളാക്കിയത് – ഒന്നിന്റെ പകുതി
3)സവാള – അഞ്ച്
4)പച്ചമുളക് – രണ്ട്
5)മല്ലിയില – ഒരു തണ്ട്
6)പഞ്ചസാര – ഒരു ടീസ്പൂണ്‍
7)ഉരുളക്കിഴങ്ങ്
കഷണങ്ങളാക്കിയത് – ഒന്ന്
8)നെയ്യ് – മൂന്ന് ടേബിള്‍ സ്പൂണ്‍
9)ഇഞ്ചി – ഒരു കഷണം
10)ഉപ്പ് – പാകത്തിന്
11)കിസ്മിസ് – ഒരു ടീസ്പൂണ്‍