ചെസ്റ്റര്‍ എ.ആര്‍തര്‍
എലഗന്റ് ആര്‍തര്‍, ചെസ്റ്റര്‍ ആര്‍തര്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിനു ഇങ്ങനെയൊരു ഇരട്ടപ്പെരുണ്ടായിരുന്നു, കാരണം എവിടെയും പ്രൌഢമായ വേഷങ്ങളിലെ അദ്ദേഹം എത്തിയിരുന്നുള്ളൂ. 80 ജോഡി സ്യൂട്ടുകള്‍ ഇതിനായി ആര്‍തര്‍ വാങ്ങി സൂക്ഷിച്ചിരുന്നത്രെ’, എന്നാല്‍ പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രകടനം ശരാശരിയായിരുന്നു.
1829 ഒക്ടോബര്‍ അഞ്ചിന് നോര്‍ത്ത് ഫെയര്‍ഫീല്‍ഡിലാണ് ജനനം. പുരോഹിതനായ പിതാവിന് പല സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നതിനാല്‍ ഇദ്ദേഹത്തിന്റെ ബാല്യകാലം മുഴുവന്‍ നാട്ചുറ്റലായിരുന്നു.
സമര്‍ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ആര്‍തര്‍. പഠനകാലത്തു തന്നെ രാഷ്ട്രീയത്തില്‍ താല്പര്യം തോന്നിത്തുടങ്ങി, പിന്നീട് ന്യൂയോര്‍ക്കില്‍ നിയമം പഠിച്ചു. അക്കാലത്ത് അധ്യാപകനായി ജോലി നോക്കുകയും ചെയ്തിരുന്നു അദ്ദേഹം, പിന്നീട് അധ്യാപനമുപേക്ഷിച്ച് അഭിഭാഷകവൃത്തി മാത്രമാക്കി, ഒപ്പം രാഷ്ട്രീയപ്രവര്‍ത്തനവും.
പിതാവ് പുരോഹിതനായിരുന്നെങ്കിലും ആര്തര്‍ക്ക് വലിയ മതവിശ്വാസമൊന്നുമില്ലായിരുന്നു. ഔദ്യോഗികമായി മതം സ്വീകരിച്ചുമില്ല. ഇത് മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റായിരിക്കുമ്പോള്‍ പള്ളിയിലെ പ്രാര്‍ത്ഥനകളിലും മറ്റും ആര്‍തര്‍ പങ്കെടുക്കാറുണ്ടായിരുന്നു.
1858 ഫെബ്രുവരി മുതല്‍ 1862 ഡിസംബര്‍ വരെ ചെസ്റ്റര്‍ ആര്‍തര്‍ സൈനികസേവനം അനുഷ്ടിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹം സിവില്‍വാറിലും പങ്കെടുത്തു.
മുപ്പതാമത്തെ വയസില്‍ ആര്‍തര്‍ ഹെന്‍ഡണിനെ വിവാഹം കഴിച്ചു. സന്തോഷകരമായിരുന്നു അവരുടെ ജീവിതം. രണ്ടു മക്കളുണ്ട്, ഇവര്‍ക്ക് പക്ഷെ ഭര്‍ത്താവ് പ്രസിഡന്റ് ആവുന്നത് കാണാന്‍ ഹെന്‍ഡണിന് കഴിഞ്ഞില്ല. 1880 ജനുവരി 10-നു അവര്‍ ന്യുമോണിയ പിടിപെട്ട് മരണമടഞ്ഞു.
1871 മുതല്‍ 1878 വരെ ആര്‍തര്‍ ന്യൂയോര്‍ക്ക് പോര്‍ട്ടിലെ കലക്ടറായിരുന്നു. പിന്നീട് 1881 മാര്‍ച്ചില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായി. പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതേ വര്‍ഷം സെപ്റ്റംബര്‍ 20-ന് പ്രസിഡന്റുമായി.
1885 മാര്‍ച്ച് നാലിന് ആര്‍തര്‍ വിരമിച്ചു. പിറ്റേവര്‍ഷം നവംബര്‍ 18-ന് അദ്ദേഹം അന്തരിച്ചു.