കോട്ടുവായിലും കെമിസ്ട്രി
ക്ഷീണത്തിന്‍റെ ലക്ഷണമായി പരക്കെ അംഗീകരിക്കപ്പെട്ട പ്രതിഭാസമാണ് കോട്ടുവായ പരമാവധി തുറന്നു ശ്വാസം ഉള്ളിലേക്ക് വലിച്ചുകയറ്റിയ ശേഷം സാവധാനം വായു പുറത്തേക്കുവിടുന്ന പ്രവര്‍ത്തനമാണിത്. ഏകദേശം ആറു സെക്കന്ഡ് നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയില്‍ മുഖത്തെ പല മസിലുകളും വലിയുന്നു. ശ്വാസകോശം വികസിക്കുന്നു. ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ പകര്‍ച്ചവ്യാധി പോലെ ഒരാളുടെ കോട്ടുവാ മറ്റുള്ളവര്‍ ഏറ്റെടുക്കുന്നതും പതിവാണ്.
നമുക്ക് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ ശരീരം ചെയ്യുന്ന വ്യായാമമാണ് കോട്ടുവാ എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ കോട്ടുവായുടെ കെമിസ്ട്രി തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുത്തന്‍ ഗവേഷണങ്ങള്‍ പറയുന്നത്. അതുപ്രകാരം തലച്ചോറിനെ തണുപ്പിക്കാനുള്ള സൂത്രമാണ് കോട്ടുവാ ശക്തിയായി വായു തലച്ചോറിലേക്ക് പമ്പ് ചെയ്യപ്പെടുന്നു, ഇത് തലച്ചോറിനെ തണുപ്പിക്കാന്‍ ഉപകരിക്കുമത്രെ.
വിയന്നയില്‍ നൂറിലേറെപ്പേരില്‍ നടത്തിയ പഠനത്തില്‍ രസകരമായ ഒരു കാര്യം കണ്ടെത്തി തണുപ്പുകാലത്തേക്കാള്‍ ചൂടുകാലത്താണത്രെ ആളുകള്‍ കൂടുതല്‍ കോട്ടുവാ ഇടുന്നത്, ചിലര്‍ പാരഷൂട്ടില്‍ താഴേക്കു ചാടുംമുമ്പും ചില അത്ലിറ്റുകള്‍ ഓട്ടോമത്സരത്തിനു തൊട്ടുമുന്‍പും കോട്ടുവാ ഇടുന്ന ആകാംക്ഷ, സമ്മര്‍ദ്ദം എന്നിവ മൂലം തലച്ചോര്‍ അമിതമായി ചൂടാകുന്നതിനെ പ്രതിരോധിക്കാനുള്ള വഴികളാണിതെന്നാണ് കണ്ടെത്തല്‍, നമ്മുടെ വികാരങ്ങളെയും മാനസികനിലയെയും നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ തന്നെയാണ് കോട്ടുവായ്ക്കും പിന്നിലെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.