ശുക്രന്‍ ഗ്രഹത്തിന്‍റെ സവിശേഷതകള്‍
ഭൂമിയിലെ സൂര്യ ഉദയം കിഴക്കും അസ്തമയം പടിഞ്ഞാറുമാണല്ലോ.എന്നാല്‍ ശുക്രനില്‍(Venus)നേരെ തിരിച്ചാണ് സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിന്നോട്ട് കറങ്ങുന്നതാണ് കാരണം.ആകാശഗോളങ്ങളില്‍ ചന്ദ്രന്‍ കഴിഞ്ഞാല്‍ഏറ്റവും തിളക്കമുള്ളത് ശുക്രനാണ്.സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും റോമന്‍ വീനസില്‍ നിനാണ് ശുക്രന് ആ പേര് കിട്ടിയത്.
ശുക്രന്‍റെ ഉപരിതലത്തില്‍ ഈയം ഉരുക്കാനുള്ള ചൂടുണ്ട്. ശരാശരി 480 ഡിഗ്രിസെല്‍ഷ്യസ്.കാര്‍ബണ്‍ഡയോക്‌സയിഡു നിറഞ്ഞ കട്ടിയേറിയ അന്തരീക്ഷം ചൂടിനെ പുറത്തേക്ക് വിടാതെ തടയുന്നതാണ് ഇതിന് കാരണം.
മറ്റു ഗ്രഹങ്ങള്‍ കറങ്ങുന്നതിന്റെ നേരെ വിപരീതദിശയിലാണ് ശുക്രന്‍റെ പോക്ക് എന്ന് പറഞ്ഞല്ലോ.വളരെ പതുക്കെയാണ് ഈ കറക്കം.അതിനാല്‍,ശുക്രന് ഒരു തവണ സ്വയം ചുറ്റാന്‍ കുറച്ചേറെ സമയം വേണം.ഗ്രഹങ്ങള്‍ ഒരു തവണ സ്വയം ചുറ്റുന്നത് ആണല്ലോ ഒരു ദിവസം.ഇങ്ങനെ നോക്കുമ്പോള്‍ ഭൂമിയിലെ ഏകദേശം 243 ദിവസങ്ങള്‍ക്ക് തുല്യമാണ് ശുക്രനിലെ ഒരു ദിവസം.
സൂര്യനോട് വളരെ അടുത്തായതിനാല്‍ ഭൂമിയെക്കാള്‍ വേഗത്തിലാണ് ശുക്രന്‍ സൂര്യനെ ചുറ്റുന്നത്. സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയം ആണല്ലോ ഒരു വര്‍ഷം.ശുക്രന്‍റെ വര്‍ഷം വേഗത്തില്‍ കടന്നുപോകും.ഭൂമിയിലെ ഏകദേശം 225 ദിവസങ്ങള്‍ ചേര്‍ന്നതാണ് ശുക്രനിലെ ഒരു വര്‍ഷം.അതായത് ശുക്രനിലെ ഒരു വര്‍ഷത്തിനു അവിടത്തെ ഒരു ദിവസത്തെക്കാള്‍ ദൈര്‍ഘ്യം കുറവായിരിക്കും.
ദിവസത്തിന്‍റെയും വര്‍ഷത്തിന്റെയും ദൈര്‍ഘ്യം ഏകദേശം ഒരുപോലെ ആയതിനാല്‍ ഭൂമിയിലെ ദിവസം പോലെയല്ല ശുക്രനിലെ ദിവസം.ഭൂമിയിലെ എല്ലാ ദിവസവും സൂര്യഉദയവും സൂര്യസ്ത്മയവും ഉണ്ടല്ലോ.എന്നാല്‍ ഭൂമിയിലെ 117 ദിവസം കൂടുമ്പോഴാണ് ശുക്രനില്‍ സൂര്യന്‍ ഉദിക്കുന്നത്.അതായത് ശുക്രനിലെ ഓരോ വര്‍ഷവും രണ്ട് തവണയേ സൂര്യന്‍ ഉദിക്കു.പക്ഷെ അവിടത്തെ കണക്ക് അനുസരിച്ച് ഒരേ ദിവസം തന്നെയാണ് ഈ രണ്ട് ഉദയവും