EncyclopediaMysteryScienceSpace

യുറാനസ്

ഗ്രീക്ക് പുരാണത്തില്‍ നിന്ന് പേര് കിട്ടിയ ഒരേയൊരു ഗ്രഹമാണ് യുറാനസ്.ഭൂമി ഒഴികെ ബാക്കി ഗ്രഹങ്ങള്‍ക്ക്‌ എല്ലാം റോമന്‍ പുരാണങ്ങളില്‍ നിന്നാണ് പേര് കിട്ടിയത്.

ഷേക്സ്പിയറിന്റെയും അലക്സാണ്ടര്‍ പോപ്പിന്റെയും കൃതികളിലെ കഥപാത്രങ്ങളില്‍ നിന്നാണ് യുറാനസിന്റെ ഉപഗ്രഹങ്ങളായ ഒബൈറോന്‍,ടൈറ്റനിയ,തുടങ്ങിയവയ്ക്ക് പേരുകള്‍ ലഭിച്ചത്.

സ്പേസ് ന്യൂട്ടെന്നുമില്ലാത്ത യുറാനസില്‍ എത്തിയെന്നിരിക്കട്ടെ.എങ്കില്‍ അവിടെ ചീമുട്ടയുടെ മണം ആയിരിക്കും അനുഭവപ്പെടുക.ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വാതകത്തിന്റെ സാനിധ്യമാണ് ഇതിനു കാരണം.

യുറാനസിലെ ഒരു വര്ഷം ഭൂമിയിലെ 84 വര്‍ഷങ്ങള്‍ക്ക് തുല്യമാണ്.അച്ചുതണ്ടിന്റെ വല്ലാത്ത ചരിവ് മൂലം ഒരു യുറാനിയന്‍ വര്‍ഷത്തിന്റെ നാലില്‍ഒന്ന് സമയം സൂര്യന്‍ ഓരോ ധ്രുവത്തിന്റെയും മുകളില്‍ വരുന്നു.ഭൂമിയിലെ 21 വര്ഷം വീതം സൂര്യന്‍ ഒരു ധ്രുവത്തിനു മുകളില്‍ പ്രകാശിക്കും എന്നര്‍ഥo.അത്രയും കാലം മറുവശത്ത് കൂരിരുട്ടായിരിക്കും.

ശുക്രനെ പോലെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് യുറാനസിന്റെ കറക്കം.പക്ഷെ മറ്റ് ഗ്രഹങ്ങളുടെ കറക്കം പോലെയല്ല ഇത്.പണ്ടെങ്ങോ ഉണ്ടായ കൂട്ടിയിടിയില്‍ അച്ചുതണ്ട് ചരിഞ്ഞു പോയതാണ് കാരണം.ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23.5ഡിഗ്രിസെല്‍ഷ്യസ് യുറാനസിന്റെ 97.77 ഡിഗ്രിയാണ്.

സൗരയൂഥത്തിലെ ഏറ്റവും തണുത്തുറഞ്ഞ ഗ്രഹമാണ് യുറാനസ്.ഇവിടത്തെ താലനില -224ഡിഗ്രിസെല്‍ഷ്യസ് വരെ താഴുകയും ചെയ്യും.

ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞ്ന്‍ സര്‍ വില്യം ഹെര്ഷാലാണ് 1781-ല്‍ യുറാനസ് കണ്ടെത്തിയത്.വാല്‍നക്ഷത്രമോ നക്ഷ്തത്രമോ ആണെന്ന് കരുതിയെങ്കിലും രണ്ടുവര്‍ഷത്തിനു ശേഷം ഇത് ഗ്രഹമാണെന്നു സ്തിതീകരിച്ചു.’ജോര്‍ജിയം സിഡസ്’എന്നായിരുന്നു യുറാനസിനെ ഇടാന്‍ വച്ചിരുന്ന ആദ്യ പേര്.