ശനി
വെള്ളത്തെക്കാള്‍ സാന്ദ്രത കുറഞ്ഞ ഒരേയൊരു ഗ്രഹമാണ് ശനി. വെള്ളത്തിലിട്ടാലും പൊങ്ങി കിടക്കുന്ന ഗ്രഹം.ശനിക്കു ചുറ്റുമുള്ള വളയങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?പല ഗ്രഹങ്ങള്‍ക്കും വളയങ്ങള്‍ ഉണ്ടെങ്കിലും ഭൂമിയില്‍ നിന്ന് ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ നമുക്ക് കണാനാവൂ.
ഐസ്.പൊടി,പാറക്കല്ലുകള്‍ തുടങ്ങിയവയാണ് ഈ വളയങ്ങളിലുള്ളത്.ഇതിലെ ഘടകങ്ങളില്‍ ചിലത് മണ്‍ത്തരിയോളം ചെറുതാണെങ്കില്‍ മറ്റ് ചിലത് വമ്പന്‍ കെട്ടിടത്തോളം വലുപ്പമുല്ള്ളവയാണ്.ഒരു കിലോമീറ്ററോളം നീളമുള്ള പാറക്കഷ്ണങ്ങള്‍ വരെ ഇക്കൂട്ടത്തില്ലുണ്ട്.പ്രധാന വലയങ്ങള്‍ ഏകദേശം ഭൂമി മുതല്‍ ചന്ദ്രന്‍ വരെ എത്തുന്നത്ര വിശാലമാണെങ്കിലും ഒരു കിലോമീറ്ററില്‍ താഴെ കനമേ ഇവയ്ക്കുണ്ടാകു.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹവും വലുപ്പത്തില്‍ സൗരയൂഥത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഉപഗ്രഹമാണ് ടൈറ്റന്‍. സൗരയൂഥത്തില്‍ ഇന്നോള കണ്ടെത്തിയ ഗ്രഹങ്ങളിലും ,ഉപഗ്രഹങ്ങളിലും വച്ച് ഭൂമിയിലുള്ളതുപോലെ ഉപരിതലത്തിലൂടെ ദ്രാവകങ്ങള്‍ ഒഴുകുന്നതായി കണ്ടെത്തിയിട്ടുള്ളത് ടൈറ്റനില്‍ മാത്രമാണ്.മീഥെയ്നും ഈഥെയ്നും ഒക്കെ നിറഞ്ഞ നദികളും, തടാകങ്ങളും ഇവിടെയുണ്ട്.മേഘങ്ങളില്‍ നിന്ന് ദ്രാവകങ്ങള്‍ പെയ്യുന്നതും തിരിച്ച് ആകാശത്തേക്ക് പോകുന്നതുമൊക്കെ ഇവിടെ സാധാരണമാണ്.ടൈറ്റന്‍റെ ഉപരിതലത്തിനു താഴെയായി സമുദ്രമുണ്ടെന്നും കരുതുന്നു.
സൂര്യനെ ചുറ്റുന്ന കാര്യത്തില്‍ മടിയനാണ് ശനി.ഈ മടി കാരണം ഭൂമിയിലെ 29 വര്‍ഷങ്ങള്‍ ചേര്‍ന്നാലേ ശനിയിലെ ഒരു വര്‍ഷമാകു.എന്നാല്‍ സ്വയം അച്ചുതണ്ടില്‍ കറങ്ങുന്ന കാര്യത്തില്‍ കക്ഷിക്ക് ഒരു മടിയുമില്ല.സൂപ്പര്‍ വേഗതയില്‍ കറങ്ങുന്നത്കൊണ്ട് 10 മണിക്കൂറും 14 മിനിറ്റുകൊണ്ട് ശനിയിലെ ഒരു’ ദിവസം പൂര്‍ത്തിയാകും.