EncyclopediaMysteryScienceSpace

നെപ്ട്യൂണ്‍

പത്തൊന്‍പത്താം നൂറ്റാണ്ടിലാണ് നെപ്ട്യൂണിയനെ കണ്ടെത്തിയത്.സൗരയൂഥത്തിലെ ഏറ്റവും അകലെയുള്ള ഗ്രഹം എന്ന റെകോര്‍ഡു ഈ ഗ്രഹത്തിനാണ്.പിന്നീടു 1930-ല്‍ പ്ലൂട്ടോയെ കണ്ടെത്തിയതോടെ അകലത്തിന്റെ കാര്യത്തില്‍ നെപ്ട്യൂണ്‍ രണ്ടാം സ്ഥാനക്കാരനായി.എന്നാല്‍ പ്ലൂട്ടയുടെ ഭ്രമണപഥത്തിന്റെ പ്രത്യെകത കാരണം ചില സമയത്ത് അത് നെപ്ട്ട്യൂണിനെക്കാള്‍ അടുത്തുവരാറുണ്ട്‌.

ഒടുവില്‍ അങ്ങനെ സംഭവിച്ചത് 1979-ല്‍ ആണ്.അത് 1999 വരെ തുടര്‍ന്നു.ആ സമയത്ത് നെപ്ട്യൂണ്‍ വീണ്ടും ഏറ്റവും അകലെയുള്ള ഗ്രഹമായി.പിന്നീട് 2006 വരെ രണ്ടാം സ്ഥാനത്ത് ആയിരുന്നു.ആ വര്‍ഷം പ്ലൂട്ടോ ഗ്രഹങ്ങളുടെ പട്ടികയില്‍ ണി നിന്ന് പുറത്തായപ്പോള്‍ വീണ്ടും അകലത്തിന്റെ കാര്യത്തില്‍ നെപ്ട്യൂണ്‍ ഒന്നാമതെത്തി.

നെപ്ട്ട്യൂണിലെ കാറ്റെന്ന് പറഞ്ഞാല്‍ അത് ഒരു ഒന്നൊന്നര കാറ്റ് ആണ്.മണിക്കൂറില്‍ 2575 കിലോമീറ്റര്‍ വേഗം .ഭൂമിയിലെ ഏറ്റവും വേഗമുള്ള കാറ്റിനെ വെറും 400 കിലോമീറ്റര്‍ വേഗമെ ഉള്ളൂ എന്ന് ഓര്‍ക്കണം.നെപ്ട്ട്യൂണിലെ വമ്പന്‍ ചുഴലിക്കാറ്റുകള്‍ക്ക് ഭൂമിയെ മുഴുവനായി വിഴുങ്ങാനാകും.

വാതകങ്ങളും ഐസും വലിയൊരു പന്താണ് നെപ്ട്ട്യൂണ്‍.ഖരരൂപത്തിലുള്ള ഒരു ഉപരിതലം അതിനില്ല.അതുകൊണ്ട് തന്നെ നെപ്ട്ട്യൂണില്‍ ചെന്നിറങ്ങിയാല്‍ കാലുകുത്തിനില്‍ക്കാന്‍ ഒരിടം കിട്ടാതെ നമ്മള്‍ കുഴങ്ങും.വ്യാഴം,ശനി,യുറാനസ്,എന്നീ ഗ്രഹങ്ങളും ഇങ്ങനെതന്നെയാണ്.

ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹമാണ് നെപ്ട്യൂണ്‍.കണ്ടെത്തുന്നതിനു മുന്‍പ് തന്നെ കണക്കുകൂട്ടലുകളിലൂടെ പ്രവചിക്കപ്പെട്ട ആദ്യ ഗ്രഹവും ഇതു തന്നെ.