ചന്ദ്രന്‍
അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനില്‍ കാറ്റും മഴയും ഒന്നു ഇല്ല.അതിനാല്‍ അവിടെ ഇറങ്ങിയ സഞ്ചാരികളുടെ കാല്പാടുകളും മറ്റും അറിയാന്‍ ബുദ്ധിമുട്ടാണ്.ഉല്‍ക്കകളുമായി കൂട്ടിയിടിച്ച് പ്രതലത്തിലെ മണ്ണ് തെന്നിമാറുമ്പോഴാണ് ഇത് മാറുക.
ഭൂമി നാണയം ആണെങ്കില്‍ ചന്ദ്രന്‍ ഒരു പട്ടാണിക്കടലയോളമേ വരൂ.
ഭൂമിയില്‍ ചാടുന്നതിന്‍റെ ആറിരട്ടി ഉയരത്തില്‍ ചന്ദ്രനില്‍ ചാടാം.കാരണം’ എന്തെന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്‍റെ ആറില്‍ ഒന്നേ ചന്ദ്രനില്‍ ഉള്ളൂ.അതായത് ഭൂമിയില്‍ 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ ഒരാള്‍ക്ക് വെറും 10 കിലോയെ ഉണ്ടാകു.
സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള വിള്ളലുകളായിരിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.പകല്‍സമയത്ത് പോലും താപനില -238 ഡിഗ്രിസെല്‍ഷ്യ കൂടില്ലത്രേ.
എല്ലാ മാസവും ഒരു തവണ എങ്കിലും പൂര്ണ്ണചന്ദ്രനെ കാണുമല്ലോ .എന്നാല്‍ ഒരിക്കല്‍ പോലും ചന്ദ്രന്‍ ഇല്ലാത്ത മാസം ഉണ്ടായിട്ടുണ്ട്.1886 ഫെബ്രുവരി ആ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും രണ്ടു തവണ പൂര്ണ്ണചന്ദ്രന്‍ ഉദിച്ചതായിരുന്നു കാരണം.
വര്‍ഷത്തില്‍ ഒരിക്കല്‍ ചന്ദ്രനെ സാധാരണ കാണുന്നതിന്റെ പതിനാലു ശതമാനം അധികം വലുപ്പത്തില്‍ കാണും.ഇതാണ് ‘സൂപ്പര്‍ മൂണ്‍.ചന്ദ്രന്റെ ഭ്രമണപഥ൦ ഭൂമിയോട് ഏറ്റവും അടുത്തു എത്തുമ്പോഴാണ് ഇങ്ങനെ കാണുക.
ഭൂമിയെ ചുറ്റുമ്പോള്‍ തന്നെ സ്വന്തം അച്ചുതണ്ടിലും ചന്ദ്രന്‍ തിരിയുന്നുണ്ട്.അതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ എപ്പോഴുംചന്ദ്രന്‍റെ ഒരു വശമേ കാണു.1959-ല്‍ ഒരു ബഹിരാകാശ വാഹനമാണ് ചന്ദ്രന്‍റെ മറ്റ് ഒരു മുഖം ആദ്യമായി കണ്ടത്.