EncyclopediaScienceSpace

ചൊവ്വ

സൂര്യാസ്തമയം നീലയാണെങ്കിലും സൗരയൂഥത്തിലെ ചുവന്ന ഗ്രഹം എന്നാണ് ചൊവ്വ (mars)അറിയപ്പെടുന്നത്.ചൊവ്വയുടെ മണ്ണിലുള്ള ഫെറിക്ക് ഓക്സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് അതിനു ചുവപ്പ് നിറം കിട്ടാന്‍ കാരണം.
ഭൂമിയുലെ സൂര്യാസ്തമയ സമയത്ത് ആകാശം ചുവക്കുന്നത് കാണാറില്ലേ? എന്നാല്‍ ചൊവ്വയില്‍ ഇതല്ല സ്ഥിതി.അവിടെ സൂര്യാസ്തമയത്തിനു നീല നിറമാണ്‌.

ചൊവ്വയുടെ മധ്യരേഖയില്‍ പോയി നില്‍ക്കാന്‍ അവസരം കിട്ടിയെന്നിരിക്കട്ടെ.അപ്പോള്‍ നിങ്ങളുടെ കാലിന്റെ അടിഭാഗത്ത് ഭൂമിയിലെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ സാധാരണ പകലിന്റെ ചൂടായിരിക്കും.അതേസമയം തലയുടെ ഭാഗത്ത് മരവിപ്പിക്കുന്ന തണുപ്പായിരിക്കും.


ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ ഏകദേശം മൂന്നിലൊന്നു മാത്രമെ ചൊവ്വയ്ക്കുള്ളു.ചൊവ്വയില്‍ ബാസ്കറ്റ് ബോള്‍ കളിക്കുകയാണെങ്കില്‍ ബാസ്കറ്റിന്റെ ഉയരത്തില്‍ ഈസിയായി ചാടി പോയിന്റു നേടാം.


സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കുകള്‍ ഉള്ളത് ചൊവ്വയിലാണ്.ഇതിന്‍റെ നീളം നാലായിരം കിലോമീറ്ററില്‍ അധികം ആണ്.കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള ദൂരമാണിത്.ഭൂമിയിലെ വമ്പന്‍ മലയിടുക്കായ ഗ്രാന്‍ഡു കാന്യണെക്കാള്‍ ഒന്‍പതു മടങ്ങ്‌ വലിപ്പം.