ഭൂമി
ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ പുരാണങ്ങളില്‍ നിന്ന് പേര് കിട്ടാത്ത ഒരേയൊരു ഗ്രഹമാണ് ഭൂമി.പഴയ ഇംഗ്ലീഷില്‍ നിന്നും ജര്‍മാനിക്കില്‍ നിന്നുമാണ് earth എന്ന പേരിന്റെ വരവ്.
ഭൂമി 24 മണിക്കൂറില്‍ സ്വയം ചുറ്റുകയും 365.25 ദിവസം കൊണ്ട് സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയാമല്ലൊ.അതായത് ഓരോ മണിക്കൂറിലും നമ്മള്‍ ബഹിരാകാശത്തു കൂടി ലക്ഷകണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട് എന്നര്‍ത്ഥം.
സൂര്യന് ഒരു വാതിലിന്റെ അത്ര വലിപ്പമുണ്ടെന്നിരിക്കെട്ടെ, ഭൂമി അതിന്റെ പടിയിലിരിക്കുന്ന ചെറുനാണയത്തിന്റെ അത്രയേ ഉണ്ടാകൂ.
വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന കണക്കില്‍ കാറിനോളം വലുപ്പമുള്ള ചിന്നഗ്രഹം(asteroid)ഭൂമിയിലേക്ക് വരാറുണ്ട്.പക്ഷെ ഭൂമിയിലെത്തും മുമ്പേ അന്തരീക്ഷത്തില്‍ വച്ച് അത് കത്തി ചാമ്പലാകും.
ഭൂമി ഒരു വര്ഷം ആകെ ഉപയോഗിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം ഓരോ മണിക്കൂറിലും സൂര്യനില്‍ നിന്ന് ഭൂമിയില്‍ എത്തുന്നുണ്ട്.
പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം ക്ലാസ്മുറിയിലെ വാതിലിനോളം ഉയരമുള്ള പന്താന്നിരിക്കട്ടെ.എങ്കില്‍ ഭൂമിക്ക് ഒരു മുടിയിഴയുടെ കനമേ ഉണ്ടാവു.
ദൂരക്കൂടുതല്‍ കാരണം സൂര്യന്റെ ചൂടിന്റെ 200 കോടിയില്‍ ഒരംശം മാത്രമെ ഭൂമിയിലെത്തുകയുള്ളൂ ഈ ചൂട് 20 ശതമാനം വര്‍ധിച്ചാല്‍ പോലും പാവം ഭൂമി കത്തിച്ചാമ്പലാകും.