കിളിതീനിപ്പഞ്ഞി
ഭാരതത്തിലെ ഇലകൊഴിയും വനങ്ങളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ഔഷധസസ്യംആണ് കിളിതീനിപ്പഞ്ഞി. ഇത് ചെറുപുന്ന എന്ന പേരിലും അറിയപ്പെടുന്നു. ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിലും യുനാനിയിലും ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ സരസ്വതി എന്നു പേരുള്ള മൂന്നുചെടികളിൽ ഒന്നാണിത്, മറ്റുരണ്ടെണ്ണം ബ്രഹ്മിയും സോമവല്ലിയും ആണ്.