Encyclopedia

കാശുമാവ്

പറങ്കികള്‍ ഇന്ത്യയില്‍ എത്തിച്ച വൃക്ഷമായതിനാലാണ് കശുമാവിന് കേരളത്തില്‍ പറങ്കിമാവ് എന്നൊരു പേര് കൂടി ലഭിച്ചത്.
സസ്യശാസ്ത്രരംഗത്തെ ഒരപൂര്‍വ പ്രതിഭാസമാണ് കശുമാവിന്‍റെ ഫലo, പഴത്തിനു പുറത്ത് വിത്തുണ്ടാകുന്നു എന്നതാണിതിന്‍റെ സവിശേഷത. കശുവണ്ടിയുടെ തോടിലെ പശയില്‍ അണുനാശകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. കശുമാങ്ങയില്‍ പഞ്ചസാര ധാരാളം ഉണ്ട്. നാരങ്ങ, ഓറഞ്ച് എന്നിവയിളുളതിനെക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി കശുമാങ്ങയില്‍ അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രോട്ടീന്‍, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജലം എന്നിവയുമുണ്ട്. ഇവയുടെ നീരില്‍ നിന്നും ആല്‍ക്കഹോളും വിനാഗിരിയും ഉത്പാദിപ്പിക്കുന്നു. ജാം, അച്ചാറുകള്‍, സിറപ്പ് എന്നിവ ഉണ്ടാക്കാനും കശുമാങ്ങ ഉപയോഗിക്കുന്നുണ്ട്.
പ്രോട്ടീന്റെ കലവറയാണ് കശുവണ്ടിപ്പരിപ്പ്, ദിവസേന രണ്ടുമൂന്ന് അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്, കശുവണ്ടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ കീടനാശിനായി ഉപയോഗിക്കാറുണ്ട്.