EncyclopediaHistory

കാരറ്റും പവനും

സ്വര്‍ണത്തിന്റെ മാറ്റ് പറയുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കാണ് കാരറ്റ്. ഇറ്റാലിയന്‍ ഭാഷയിലെ’കാററ്റെ’ ഗ്രീക്കിലെ കെരാഫീന്‍ എന്നീ പദങ്ങളില്‍ നിന്നാണ് കാരറ്റ് എന്ന പ്രയോഗം ഉണ്ടായത്.
മഞ്ചാടിക്കുരു പോലുള്ള ഒരുതരം വിത്തുള്ള മരമാണ് കാരബ്.പണ്ടുകാലത്ത് കാരബ് മരത്തിന്റെ വിത്ത് രത്നക്കല്ലുകള്‍ തൂക്കാന്‍ ഗ്രീസിലും മറ്റും ഉപയോഗിച്ചിരുന്നു.ഇതും കാരറ്റ് എന്ന പ്രയോഗം വ്യാപിക്കാന്‍ കാരണമായി.
കലര്‍പ്പില്ലാത്ത തനിസ്വര്‍ണത്തെ 24 കാരറ്റ് സ്വര്‍ണം എന്ന് വിളിക്കുന്നു.ഇതാണ് തങ്കം എന്ന് അറിയപ്പെടുന്നത്. സ്വര്‍ണത്തെ 24 ഭാഗങ്ങളാക്കിയാല്‍ അതില്‍ എല്ലാ ഭാഗവും തനി തങ്കമാണെന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ ആഭരണങ്ങള്‍ പണിയാന്‍ ചെമ്പോ വെള്ളിയോ ചേര്‍ത്ത് ബലം കൂട്ടിയ സ്വര്‍ണമാണ് ഉപയോഗിക്കുക അതോടെ അതിന്റെ മാറ്റ് കുറയും, 22 കാരറ്റ് എന്നിങ്ങനെ പല മാറ്റുള്ള സ്വര്‍ണാഭരണങ്ങള്‍ ഇങ്ങനെയാണ് ഉണ്ടാകുന്നത്.
22 ഭാഗം സ്വര്‍ണവും ബാക്കി രണ്ടു ഭാഗം മറ്റേതെങ്കിലും ലോഹവും ചേര്‍ന്നുണ്ടാകുന്ന സ്വര്‍ണമാണ് 22കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത്.ഇത് 916 സ്വര്‍ണം എന്നും അറിയപ്പെടുന്നു.100 ഗ്രാം സ്വര്‍ണ൦ എടുത്താല്‍ അതില്‍ 916 ഗ്രാം തനി തങ്കവും ബാക്കി മറ്റേതെങ്കിലും ലോഹവും ആയിരിക്കുമെന്നര്‍ത്ഥം.
22 കാരറ്റ് സ്വര്‍ണത്തേക്കാള്‍ മാറ്റ് കുറഞ്ഞ സ്വര്‍ണമാണ് 18 കാരറ്റ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ സാധാരണമാണ്.75 ശതമാനവും തനി തങ്കവും ബാക്കി മറ്റേതെങ്കിലും ലോഹമായിരിക്കും ഇത്തരം ആഭരണങ്ങളില്‍ ഉണ്ടാകുക.ഒന്‍പതും പത്തും കാരറ്റുകളും ചില സ്ഥലങ്ങളില്‍ ആഭരണനിര്‍മാണത്തിന് ഉപയോഗിക്കുന്നു.24 കാരറ്റ് ആഭരണങ്ങളും ചില രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ട്.
സ്വര്‍ണത്തിന്‍റെ തൂക്കം നോക്കുന്ന അളവുകളാണ് പവന്‍, പണമിട എന്നിവയൊക്കെ പണ്ടുകാലത്തെ നമ്മുടെ നാട്ടില്‍ പ്രചാരത്തി ലുണ്ടായിരുന്ന അളവുകളാണ് ഇവ.ഇന്ന് കൂടുതലും ഗ്രാമും മില്ലിഗ്രാമും ആണ് ഉപയോഗിക്കുന്നത്.എട്ടു ഗ്രാമാണ് ഒരു പവന്‍.21 പണമിട ചേര്‍ന്നാലും ഒരു പവന്‍ തന്നെ.