കാരറ്റ്
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.