CookingEncyclopediaFish curry Recipes

കാനെ മസാല ഫ്രൈ

പാകം ചെയ്യുന്ന വിധം
ചുവന്ന കാശ്മീരി മുളക്,ചെറിയ വറ്റല്‍ മുളക്,ജീരകം,മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി,ഇഞ്ചി,ഉപ്പ്,വിനാഗിരി എന്നിവ അരച്ച് വൃത്തിയാക്കിയ മീനില്‍ തേച്ച് അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാനില്‍ മീന്‍ ഇളം സ്വര്‍ണ നിറമാകുന്നതുവരെ വറുത്ത് മാറ്റിവയ്ക്കുക. ഇതേ പാനില്‍ എണ്ണയൊഴിച്ച് കറിവേപ്പില മൂപ്പിക്കുക.അതിനുശേഷം ബാക്കിയുള്ള മസാലകള്‍ ഇട്ടു വഴറ്റുക. കാല്‍ കപ്പ്‌ വെള്ളവും മീനും ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ വേവിക്കുക.

ചേരുവകള്‍
1)ചെറിയ മീന്‍ – മൂന്ന്‍
2)കറിവേപ്പില – ഒരു തുണ്ട്
3)എണ്ണ – ഒരു ടീസ്പൂണ്‍
4)കടുക് – അര ടീസ്പൂണ്‍
5)ചുവന്ന കാശ്മീരി മുളക് – 5 എണ്ണം
ചുവന്ന ചെറിയ വറ്റല്‍ മുളക് – 1 എണ്ണം
ജീരകം – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
വെളുത്തുള്ളി – നാല്
ഇഞ്ചി – ഒരു ചെറിയ കഷണം
ഉപ്പ്, വിനാഗിരി – ആവശ്യത്തിന്