മെഴുകുതിരി ഘടികാരം
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമക്കാര്‍ ഉപയോഗിച്ചതാണ് മെഴുകുതിരി ഘടികാരം, ഒന്നു മുതലുള്ള സംഖ്യകള്‍ അടയാളപ്പെടുത്തിയ മെഴുകുതിരിയാണിത്.ഉദാഹരണത്തിന്, ഇത് കത്തി Vll-ല്‍ എത്തുമ്പോള്‍ 7 മണിയായതായി കണക്കാക്കും.
ചൈന,ജപ്പാന്‍,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ പണ്ടുതൊട്ടേ മെഴുകുതിരി ഘടികാരങ്ങള്‍ ഉപയോഗിച്ചിരുന്നു. എ.ഡി 878-ല്‍ ഇംഗ്ലണ്ടിലെ ആല്‍ഫ്രഡ് രാജാവിന് മെഴുകുതിരി ഘടികാരം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ പറയുന്നു.
സമയം മണിയടിച്ച് അറിയിക്കുവാനുള വിദ്യയും ഇതില്‍ ഉപയോഗിച്ചിരുന്നു, ഇതിനായി ഘടികാരം ഒരു ചേങ്കിലയിലോ മണിയിലോ ഉറപ്പിക്കും സമയം സൂചിപ്പിക്കുന്ന സംഖ്യകളില്‍ ഒരു ചെറിയ ആണിയുണ്ടാകും, മെഴുകുതിരി കത്തി ആ സംഖ്യയില്‍ എത്തുമ്പോള്‍ ആണി ചേങ്കിലയില്‍ വീണ് മണി മുഴക്കും.