കീടനാശിനികള്‍ക്കു പകരം വൈറസുകളെ ഉപയോഗിക്കാനാകുമോ?
മോശമായ കാലാവസ്ഥ പോലെതന്നെ കര്‍ഷകരുടെ പേടിസ്വപ്നമാണ് വിളകളെ തിന്നൊടുക്കുന്ന കീടങ്ങളും, കീടങ്ങളെ നശിപ്പിക്കാനുപയോഗിക്കുന്ന കീടനാശിനികള്‍ എല്ലാം തന്നെ വിനാശകാരികളാണെന്നു തെളിഞ്ഞു കഴിഞ്ഞു. കീടങ്ങളാണെങ്കില്‍ കീടനാശിനിക്കെതിരെ പ്രതിരോധശേഷി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ വീര്യമേറിയ കീടനാശിനികള്‍ ഉപയോഗിക്കുവാന്‍ കര്‍ഷകരെ ഇത് നിര്‍ബന്ധിതരാക്കുന്നു. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വിളവ് മനുഷ്യന് ഹാനികരമാണ്.
പ്രശ്നപരിഹാരത്തിന് ഓക്സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. വിള നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ ഒരു തരo വൈറസുകളെ വളര്‍ത്തുകയാണ് പുതിയ മാര്‍ഗ്ഗം. സാധാരണ മൈക്രോസ്ക്കോപ്പില്‍ പോലും കാണാനാകാത്ത ഇത്തരം വൈറസുകളെ അകത്താക്കുന്ന കീടങ്ങള്‍ ചത്തൊടുങ്ങുന്നു. ചത്തൊടുങ്ങുന്ന ഈ കീടങ്ങളോടൊപ്പം അകത്തായ വൈറസുകളും നശിക്കുന്നു. ഈ വിധത്തിലാണ് ഈ വൈറസുകളെ വളര്‍ത്തിയെടുത്തിട്ടുള്ളത്.