കലെൻഡുല
മാരിഗോൾഡ് എന്നും അറിയപ്പെടുന്ന ആസ്റ്റ്രേസീയിലെ ഡെയ്‌സി കുടുംബത്തിലുള്ള സപുഷ്പിയായ ബഹുവർഷകുറ്റിച്ചെടികളുടെ 15-20 സ്പീഷീസുകളുള്ള ഒരു ജനുസ്സാണ് കലെൻഡുല. തെക്കുപടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ്, മാക്റോനേഷ്യ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കോൺ മാരിഗോൾഡ്, മാർഷ് മാരിഗോൾഡ്, ഡെസേർട്ട് മാരിഗോൾഡ് എന്നിവയും മാരിഗോൾഡിന്റെ വകഭേദങ്ങളായ മറ്റ് സസ്യങ്ങളാണ്. ലിറ്റിൽ കലണ്ടർ, ലിറ്റിൽ ക്ലോക്ക്, ലിറ്റിൽ വെതർ ഗ്ലാസ് എന്നിവ ജീനസ് കാലെൻഡുലയുടെ ആധുനിക ലാറ്റിൻ ഭാഷയാണ്.”മാരിഗോൾഡ്” എന്ന പൊതുനാമം കന്യാമറിയത്തെ സൂചിപ്പിക്കുന്നു. ഈ ജനുസ്സിൽ സാധാരണയായി കൃഷി ചെയ്യുന്നതും ഉപയോഗിച്ചിരിക്കുന്നതുമായ അംഗം പോട്ട് മാരിഗോൾഡ് (Calendula officinalis) ആണ്. “കലെൻഡുല” എന്ന് പേരുള്ള ജനപ്രിയ ഹെർബൽ, കോസ്മെറ്റിക് ഉൽപന്നങ്ങൾ സി. ഒഫിഷിനാലിസിൽ നിന്നും ലഭിക്കുന്നു.