EncyclopediaGeneralTrees

കാട്ടുഴുന്ന്

ഫാബേസീ കുടുംബത്തിൽപ്പെട്ടതും, ചുറ്റിപ്പിണഞ്ഞ് നിലം പറ്റി, വർഷത്തിൽ എല്ലാസമയത്തും വളരുന്നതുമായ ഒരു സസ്യമാണ് കാട്ടുഴുന്ന്. തണ്ടുകൾക്ക് 30 സെ മി മുതൽ മൂന്ന് മീറ്റർ വരെ നീളമുണ്ടാകും. തണ്ടുകൾക്കും ഇലകൾക്കും വെളുത്ത നിറത്തിൽ മൃദുവായ മുള്ളുകളുടെ ആവരണമുണ്ട്. ഇലകൾ വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ദിർഘചതുരാകൃതിയിലോ 1 – 8 സെ മി നീളത്തിലും,0.5 – 5 സെ മി വീതിയിലും കാണപ്പെടുന്നു. പൂക്കൾക്ക് വെള്ള, പിങ്ക്; കായ്കൾക്ക് കടുത്ത തവിട്ടു മുതൽ ഇളം ചുവപ്പു വരെ നിറങ്ങൾ. 70 മുതൽ 200 ദിവസങ്ങൾ കൊണ്ട് പുഷ്പിക്കുന്നു. പകൽ ദൈർഘ്യം കുറയുമ്പോൾ ഈ സസ്യം പുഷ്പിച്ചു തുടങ്ങുന്നു.