ബറുണ്ടി
ബറുണ്ടി (Burundi, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബറുണ്ടി) ആഫ്രിക്കൻ വൻകരയുടെ മധ്യഭാഗത്ത് ഗ്രേയ്റ്റ് ലേക്സ് പ്രദേശത്തുള്ള രാജ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻപ് ഈ രാജ്യം ബെൽജിയൻ കോളനിഭരണത്തിലായിരുന്നു. ഉറുണ്ടി എന്നായിരുന്നു പഴയ പേര്. ഗോത്രഭാഷയായ കിറുണ്ടിയിൽ നിന്നാണ് ബറുണ്ടി എന്ന പേരു ലഭിച്ചത്. റുവാണ്ട, ടാൻസാനിയ, കോംഗോ എന്നിവയാണ് അയൽരാജ്യങ്ങൾ.
കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനപ്പെരുപ്പവും മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾ, ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള നിരന്തര കലഹങ്ങൾ എന്നിവയാൽ സമീപകാലത്ത് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും പ്രശ്നബാധിത രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ബറുണ്ടി.