CountryEncyclopediaHistory

ബർക്കിനാ ഫാസോ

ബർക്കിനാ എന്നും അറിയപ്പെടുന്ന ബർക്കിനാ ഫാസോ, പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌. വടക്ക് മാലി, കിഴക്ക് നീഷർ തെക്ക് കിഴക്ക് ബെനിൻ തെക്ക് ഘാന, ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്‌. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ്‌ ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.