EncyclopediaGeneralTrees

ബർച്ച്

ഉത്തരാർദ്ധഗോളത്തിൽ പൊതുവേ കാണപ്പെടുന്ന ഒരിനം മരമാണ് ബർച്ച് . ആംഗലേയത്തിൽ ഇത് Birch എന്നും സംസ്കൃതത്തിൽ ഇത് എന്നും അറിയപ്പെടുന്നു.Betula എന്ന ജനുസ്സിലെ മരങ്ങളെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. മലയാളത്തിൽ ഇതിന് ചീലാന്തി അല്ലെങ്കിൽ പൂവരശ് എന്നു പറയും.
ഇത് ഒരു ഇലപൊഴിയും മരമാണ്. ഈടുള്ള തടിയാണ് ഈ മരത്തിന്. ഇതിന്റെ ശാഖകളിൽ കണ്ണുകൾ പോലെയുള്ള അടയാളം കാണാം. ഹെമിസ് ദേശീയോദ്യാനത്തിൽ ധാരാളം ബർച്ച് മരങ്ങൾ കാണാം.
പൌരാണിക പ്രാധാന്യം
ഇതിന്റെ തൊലി വീതിയിൽ പൊളിച്ചെടുത്ത് , ഇന്നത്തെ കടലാസിന്നു സമാനമായി, പുരാതന ഭാരതത്തിൽ എഴുതാൻ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ഭുർജ പത്രം എന്ന് അറിയപ്പെട്ടിരുന്ന ഇത് ഏറെക്കാലം കേടുകൂടാതെ നിലനിൽക്കുമായിരുന്ന ഒരു എഴുത്ത് ഉപാധി ആയിരുന്നു. പുരാതന റോം ,റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇത് ഇങ്ങനെ ഉപയോഗിച്ചിരുന്നു. ഇതിന്റെ തൊലി ചതച്ചെടുത്ത് ഋഷിമാർ വസ്ത്രമായും ഉപയോഗിച്ചിരുന്നു.