ബ്രഡ് പുഡ്ഡിംഗ്
പാകം ചെയ്യുന്ന വിധം
റൊട്ടിയുടെ ബ്രൌണ്‍ നിറത്തിലുള്ള അരിക് മാറ്റി ഒരു വലിയ പാത്രത്തിലിട്ട് പാല്‍ അതില്‍ ഒഴിച്ച് റൊട്ടി കുതിരുന്നത് വരെ വയ്ക്കുക. നന്നായി കുതിരുമ്പോള്‍ ഒരു സ്പൂണ്‍ കൊണ്ട് അടിച്ച് മയം വരുത്തുക കട്ട കെട്ടരുത് പഞ്ചസാര ഒഴികെയുള്ള മറ്റു ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി നെയ്യ് മയം പുരട്ടിയ ട്രേയില്‍ ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസ് മുക്കാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക.പാകമായ ശേഷം പഞ്ചസാര തൂവി വാനിലാ കസ്റ്റര്‍ഡും ചേര്‍ത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)റൊട്ടി – വലുത്
2)പാല്‍ – 250 മില്ലി
3)ഉണക്കമുന്തിരി
കറുത്തത് – 100 ഗ്രാം
4) കിസ്മിസ് – 100 ഗ്രാം
5)പഞ്ചസാര – 2 സ്പൂണ്‍ പൊടിച്ചത്
6)വെണ്ണ – 50 ഗ്രാം
7)ബ്രൂണ്‍ ഷുഗര്‍ – 30 ഗ്രാം
8)പട്ടയും ജാതിക്കയും
പൊടിച്ചത് – ¾ ടീസ്പൂണ്‍
9)ഓറഞ്ചിന്റെ തൊലി
ചുരണ്ടിയത് – ഒരു ഓറഞ്ചിന്റെ പകുതി തൊലി
10)വാനിലാ എസ്സന്‍സ് – അര ടീസ്പൂണ്‍