EncyclopediaScience

ബോറോൺ

അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോൺ. ആവർത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.ബോറോൺ വൈദ്യുതിയുടെ ഒരു അർദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ടർമലൈൻ, ബോറാക്സ്, കെർണൈറ്റ് തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കൾ. ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്. ബോറോൺ ഒരു ഉപലോഹം ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു. ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.