അതിര്‍ത്തി പോരാട്ടം
മനുഷ്യര്‍ തമ്മില്‍ രാജ്യാതിര്‍ത്തിയെ പ്പറ്റി തര്‍ക്കമുണ്ടാകാറുണ്ട്. എന്നാല്‍ മൃഗങ്ങള്‍ തമ്മിലും ഇങ്ങനെ തര്‍ക്കമുണ്ടാകാറുണ്ട്. പല മൃഗങ്ങളും ഒരു പ്രദേശം സ്വന്തമാക്കി അധീശത്വം സ്ഥാപിക്കാറുണ്ട്.മറ്റു കൂട്ടര്‍ക്ക് ആ പ്രദേശത്ത് താമസിക്കാനോ ഭക്ഷണം തേടാനോ അനുവാദമില്ല. അതിര്‍ത്തി ലംഘിച്ച് ഏതെങ്കിലും കൂട്ടര്‍ സാമ്രാജ്യത്തിനകത്ത് കടന്നാലോ? പിന്നെ ശണ്ട്ഠ തുടങ്ങുകയായി.അതിര്‍ത്തി ലംഘിച്ച് ഏത്തുന്നവരെ പേടിപ്പിച്ചോടിക്കാനാണ് ആദ്യം ശ്രമിക്കുക.എന്നിട്ടും രക്ഷയില്ലെങ്കില്‍, അറ്റകൈക്ക് പോരാട്ടം തന്നെ!
‘ബ്ലാക്ക് ആന്‍റ് വൈറ്റ് കൊളോബസ്’ കുരങ്ങുകള്‍ അതിര്‍ത്തി കാത്തു സൂക്ഷിക്കുന്ന രീതി രസകരമാണ്. ചെറുകൂട്ടങ്ങളായാണ്.ഈ കുരങ്ങുകള്‍ കാട്ടില്‍ കഴിയുന്നത്. മുതിര്‍ന്ന ആണ്‍കുരങ്ങായിരിക്കും നേതാവ്. തങ്ങളുടെ സാമ്രാജ്യത്തിന് ഉള്ളില്‍ നീങ്ങുമ്പോള്‍ ഇവ ഇടയ്ക്കിടെ ഉച്ചത്തില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കും.
ഈ നീക്കത്തിനിടയില്‍ ഒരു കൂട്ടര്‍ മറ്റേ കൂട്ടരുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് കടന്നു വാന്നലോ? ഇരു കൂട്ടത്തിലേയും നേതാക്കന്മാര്‍ ഏറ്റുമുട്ടാനെന്ന വിധം അടുത്തു വന്നു മുഖത്തോടു മുഖം നോക്കി നില്‍ക്കും തുടര്‍ച്ചയായി നാക്ക് നീട്ടിക്കാട്ടും, വാലുയര്‍ത്തി ചലിപ്പിക്കും.
നാക്ക് നീട്ടി പേടിപ്പിക്കല്‍ കഴിഞ്ഞാല്‍ സാമ്രാജ്യത്തിന്റെ ഉടമയായ നേതാവ് മുകളിലേക്കും താഴേയ്ക്കും പലതവണ ചാടും. തുടര്‍ന്നൊരു അലറലാണ്. ഒന്നിന് പുറകെ ഒന്നായി, ഇത് കുറെ നേരത്തേയ്ക്ക് തുടരും. ഈ സ്വരം കിലോമീറ്ററുകള്‍ക്കപ്പുറം നിന്ന് തന്നെ കേള്‍ക്കാമത്രെ! എന്നിട്ടും അതിക്രമിച്ചവര്‍ പിന്മാറിയില്ലെങ്കിലോ? സാമ്രാജ്യത്തിറെ അധിപന്‍ ഒരു മരത്തിന്റെ ഏറ്റവും മുകളിലെ കൊമ്പിലേക്ക് ഓടിക്കയറും. എടുത്തെറിയും പോലെ താഴെയുള്ള കൊമ്പിലേക്ക് ചാടും.അവിടെ നിന്നും വീണ്ടും താഴോട്ട്.താഴോട്ടു,താഴോട്ടു…. അത് കാണുന്നതോടെ വന്നു കേരിയവനും കൂട്ടരും സ്ഥലം കാലിയാക്കുമെന്ന് തീര്‍ച്ച!
ഒരു തുള്ളി രക്തം ചിന്താതെയുള്ള പോരാട്ടം എങ്ങനെ?