ബൂഡിക്കേ
ബ്രിട്ടന്‍ കണ്ടിട്ടുള്ള ഏറ്റവും പോരാട്ടവീര്യമുള്ള വനിത കളിലൊരാളാണ് ബൂഡിക്കേ,പുരാതനക്കാലത്ത് തന്‍റെ രാജ്യം കീഴടക്കാന്‍ വന്ന റോമന്‍ സൈന്യത്തിനെതിരെ അതിശക്തമായ പോരാട്ടം അവര്‍ നയിച്ചു.
കിഴക്കന്‍ ഇംഗ്ലണ്ടിലെ ഐസിനി ഗോത്രക്കാരുടെ രാജ്ഞിയായിരുന്നു ബൂഡിക്കേ. ബൂഡിക്കേയുടെ ഭര്‍ത്താവ് പ്രാസുടാഗസ് രാജാവിന്‍റെ കാലത്ത് ഐസിനി റോമിന്‍റെ മേല്‍ക്കോയ്മ അംഗീകരിച്ച രാജ്യമായിരുന്നു. പ്രാസുടാഗസ് മരിച്ചതോടെ ഐസിനി തങ്ങളുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാക്കാന്‍ റോം തീരുമാനിച്ചു.രാജാവിന്‍റെ സ്വത്തുക്കള്‍ റോം കണ്ടു കെട്ടി.ജനങ്ങളെ അടിമകളാക്കി അവര്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ ശ്രമ൦ തുടങ്ങി. ബൂഡിക്കേ രാജ്ഞിയെ അപമാനിച്ച് ചാട്ടവാര്‍ കൊണ്ട് അടിച്ചു. അതോടെ റോമന്‍ഭരണത്തിന് എതിരെ പ്രതിക്ഷേധം ആളിപ്പടര്‍ന്നു.
എഡി 61-ല്‍ ബൂഡിക്കേയുടെ നേതൃത്വത്തില്‍ ഐസിനി ഗോത്രക്കാര്‍ റോമിനു എതിരെ കലാപം തുടങ്ങി.ഇവരുടെ ആദ്യ ലക്ഷ്യം കോള്‍ചെസ്റ്റിലെ റോമന്‍ കുടിയേറ്റ കേന്ദ്രമായിരുന്നു. ബൂഡിക്കേയുടെ ആക്രമണത്തിനു മുമ്പില്‍ റോമന്‍ സൈന്യം പിന്‍വാങ്ങി. എന്നാല്‍ ബൂഡിക്കേയുടെ മുന്നേറ്റം അധികം നീണ്ടില്ല. 230000 ത്തോളം വരുന്ന ബൂഡിക്കേയുടെ സൈന്യത്തിന് റോമന്‍പടയാളികളില്‍ നിന്നും വന്‍ ആള്‍നാശം നേരിട്ടു.പരാജയം ഉറപ്പായതോടെ ബൂഡിക്കേ യുദ്ധഭൂമിയില്‍ നിന്ന് റോമാക്കാര്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു.പിന്നീട് ഇവര്‍ വിഷം കഴിച്ച് മരിച്ചതായി പറയപ്പെടുന്നു.
പുരാതന കാലത്തെ ബ്രിട്ടീഷ് ദേശാഭിമാനത്തിന്‍റെ പ്രതീകമായിരുന്നു ബൂഡിക്കേ,ഇവരുടെ പ്രതിമ ബ്രിട്ടനിലെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ മുന്‍വശത്തെ അലങ്കരിക്കുന്നു.