ബോണോബോ എന്ന പിഗ്നമി ചിമ്പാന്‍സി
ഒരൊറ്റയിനം ചിമ്പാന്‍സി മാത്രമേ ലോകത്തുള്ളൂ എന്നായിരുന്നു പണ്ടത്തെ ജന്തുശാസ്ത്രജ്ഞന്മാരുടെ ധാരണ,എന്നാല്‍ വിശദമായ നിരീക്ഷണങ്ങളുടെ ഫലമായി രണ്ടാമതൊരു വിഭാഗത്തെ കൂടി പിന്നീട് കണ്ടെത്തി.
വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന പിഗ്മി ചിമ്പാന്‍സികളാണ് അവ.ബോണോബോയെന്നുo ഇവ അറിയപ്പെടുന്നു.
പിഗ്മി ചിമ്പാന്‍സി എന്നാണ് പേരെങ്കിലും സാധാരണ ചിമ്പാന്‍സിയെക്കാള്‍ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല.ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ് ഇവയെ കണ്ടെത്തിയത്.ബിലിയ എന്നാണ് ഇവയെ വിളിച്ചിരുന്നത്, മെലിഞ്ഞ ശരീരത്തില്‍ ചാരനിറത്തില്‍ രോമങ്ങളുണ്ട്. കടുംചുവപ്പുനിറത്തിലുള്ള ചുണ്ടുകളും നീളന്‍ മീശയും മറ്റു പ്രത്യേകതകളാണ്.നേര്‍ത്ത കഴുത്തും ചെറിയ ഉരുണ്ട തലയും ഇക്കൂട്ടര്‍ക്ക് കാണപ്പെടുന്നു,നീണ്ട മുടി ഇരുവശത്തേക്കും പകുത്തിട്ടത് പോലെ തോന്നും.പിന്‍കാലുകള്‍ക്ക് നീളം കൂടുതലാണ്, അതിനാല്‍ നാലുകാലില്‍ നടക്കുമ്പോഴും ശരീരത്തിന് ചെരിവോന്നും ഉണ്ടാകുകയില്ല.
തലയും ഉടലും ചേര്‍ന്ന നീളം 70 മുതല്‍83 സെന്റിമീറ്റര്‍ വരെയാണ് ആണ്‍ചിമ്പാന്‍സികള്‍ക്ക് 37-61 കിലോഗ്രാമും പെണ്‍ചിമ്പാന്‍സികള്‍ക്ക് 27-38 കിലോഗ്രാം ഭാരമുണ്ടാവും. ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ മഴക്കാടുകളിലാണ് ഇവയുള്ളത്.
ബോണോബോകളുടെ ഒരു സംഘത്തില്‍ നാല്പതംഗങ്ങള്‍ വരെയുണ്ടാവും എന്നാല്‍ ഇടയ്ക്ക് ചില അംഗങ്ങള്‍ കൂട്ടം വിട്ടുപോവു൦. പകരം പുതിയ അംഗങ്ങള്‍കൂട്ടം ചേരുകയും ചെയ്യും. സംഘത്തിലെ പ്രായം ചെന്ന ചിമ്പാന്‍സിയായിരിക്കും തലവന്‍, തലവനെ എല്ലാവരും അനുസരിക്കും.
ഒരു കൂട്ടത്തിലെ രണ്ടു ചിമ്പാന്‍സികള്‍ കുറച്ചു നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയാല്‍ കൈകള്‍പിടിച്ചു കുലുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യും, അതിനിടെ പരസ്പരം തടവുകയും ചൊറിയുകയും പേന്‍ നോക്കുകയുമൊക്കെ ചെയ്യും.
പകല്‍സമയം പിഗ്മി ചിമ്പാന്‍സികള്‍നിലത്ത് പ്രത്യേക സ്ഥലം അടയാളപ്പെടുത്തി അവിടെ വിശ്രമിക്കുകയോ കളിക്കുകയോ ചെയ്യും, മറ്റു ചിമ്പാന്‍സികള്‍ആ സമയത്ത് അനുവാദമില്ലാതെ കടന്നു ചെല്ലാന്‍ പാടില്ല.
പിഗ്മി ചിമ്പാന്‍സികളുടെ ആകെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. അടുത്ത കാലത്ത് കന്‍സി എന്ന ഒരു പിഗ്മി ചിമ്പാന്‍സിയെ സംസാരിപ്പിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു, വാചകങ്ങള്‍ അവനെ പറഞ്ഞു മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്, ടൂത്ത് ബ്രഷ് എടുക്കാന്‍ പറഞ്ഞാല്‍ അവനെടുക്കും,കൂട്ടുകാരന്റെ മുടി ചീകി കൊടുക്കാന്‍ പറഞ്ഞാല്‍ അതു ചെയ്യും, മറ്റു ചില കാര്യങ്ങള്‍ പറയുമ്പോള്‍ അവയുടെ ഉത്തരത്തിനുള്ള അടയാളങ്ങള്‍ ഒരു കീബോര്‍ഡില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും.
മനുഷ്യരെപ്പോലെ വോയ്സ് ബോക്സ് ഇല്ലാത്തതിനാല്‍ അവയ്ക്ക് സംസാരിക്കാന്‍ സാധിക്കില്ല, അതിനാല്‍ പ്രവൃത്തികൊണ്ട് മറുപടി പറയാവുന്ന കാര്യങ്ങളാണ് അവനെ കൂടുതലും അഭ്യസിപ്പിച്ചത്,അങ്ങനെ 650 വാചകങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കന്‍സി പഠിച്ചു, മൂന്നര വയസുള്ള ഒരു മനുഷ്യക്കുട്ടിക്കു പഠിക്കാന്‍കഴിയുന്നത്രെ വാചകങ്ങളുണ്ടാക്കാന്‍ അവനും പഠിച്ചു.