ബ്ലാക്ക് മാമ്പ
പൊതുവെ ആഫ്രിക്കയിൽ കാണപ്പെടുന്ന വളരെ അപകടകാരിയും അപായപ്പെടുത്തുന്നതുമായ മൂർഖൻ ഉൾപ്പെടുന്ന എലാപിഡേ വർഗ്ഗത്തിൽ പ്പെടുന്ന പാമ്പാണ് ബ്ലാക്ക് മാമ്പ (Dendroaspis polylepis). പേരിൽ കറുപ്പ് നിറമുണ്ടെങ്കിലും അവ ഇളം പച്ച നിറം, ലോഹനിറം, ഇരുണ്ട ഒലീവ് നിറത്തിലൊക്കെയാണ് കാണപ്പെടുന്നത്. അവയുടെ വായയിലെ കറുത്ത മഷിനിറമാണ് ഈ പേരിന് കാരണം.ബ്ലാക്ക് മാമ്പ ലോകത്തിൽ കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ്, ഇവയുടെ വേഗത ഏതാണ്ട് 16 കി.മി/മണിക്കൂറ് ആണ്പക്ഷേ ഈ വേഗത അവ ഇരയെ പിടിക്കുന്നതിലല്ല കാണിക്കുക മറിച്ച് പ്രാണരക്ഷക്കായി ഓടുമ്പോൾ മാത്രമാണ്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ വിഷപാമ്പും , ആഫ്രിക്കയിൽ ഏറ്റവും നീളം കൂടിയ വിഷപാമ്പും ബ്ലാക്ക് മാമ്പയാണ്. ഒരു പ്രായപൂർത്തിയായ ബ്ലാക്ക് മാംബക്ക് ഏകദേശം 2.5 മീ അഥവാ 8.2 അടി നീളം ഉണ്ടായിരിക്കും.14 അടി വരെ നീളം ഉള്ളവ കാണപ്പെടുന്നു.പാറകെട്ടുകൾ , ഇടതൂർന്ന വനങ്ങൾ , സവേന ,എന്നിവടങ്ങളിൽ കാണപ്പെടുന്നു . ചെറിയ പക്ഷികൾ , മറ്റ് ചെറു ജീവികൾ എന്നിവയാണ് ആഹാരം. ഇവ പ്രകൃതി ദത്തമായ മികച്ച വേട്ടക്കാരാണ്.ഐ.യു.സി.എൻ.റെഡ് ലിസ്റ്റ്ൽ ഉൾപ്പെടുന്ന പാമ്പ് ആണ് ബ്ലാക്ക് മാമ്പ.