DefenseEncyclopediaHistoryIndia

ബീഹാര്‍ കലാപവും കന്‍വര്‍ സിംഗും

1857-ലെ വിപ്ലവത്തിന് ബിഹാറില്‍ നേതൃത്വം നല്‍കിയ ധീരനാണ് കന്‍വര്‍ സിംഗ്.ബീഹാറിലെ ധനികനായ ഒരു ഭൂപ്രഭു ആയിരുന്നു.ഇദ്ദേഹം പിതാവില്‍ നിന്നു തനിക്ക് കിട്ടിയ സ്വത്ത് മുടന്തന്‍ ന്യായം പറഞ്ഞു കൈക്കലാക്കിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് അദ്ദേഹം 80- വയസ്സില്‍ പടപൊരുതി.
പോരാട്ടത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഗംഗാനദിയില്‍ വച്ച് ഇംഗ്ലീഷ് പട്ടാളം കന്‍വര്‍ സിംഗിനെ ആക്രമിച്ചു. വെടിയുണ്ടയേറ്റ് തകര്‍ന്ന കൈ കഠാര കൊണ്ട് മുറിച്ച് ഗംഗയിലേക്ക് എറിഞ്ഞുകൊണ്ട് കന്‍വര്‍ സിംഗ് പറഞ്ഞു. ഗംഗാമാതാവിന് ഞാന്‍ ഇത് കൂടി സമര്‍പ്പിക്കുന്നു. ബിഹാര്‍ കലാപത്തെ തോക്കും പീരങ്കിയും ഉപയോഗിച്ചാണ് ബ്രിട്ടീഷുകാര്‍ നേരിട്ടത്. ആയിരക്കണക്കിന് ആളുകള്‍ മരിച്ചു വീണു.വഴികളിലെല്ലാം മൃതശരീരങ്ങള്‍ നിറഞ്ഞു. വിദേശ ഭരണം വെറുതെ ജനങ്ങള്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്താനിരിക്കുന്ന സമരപരമ്പരകളുടെ തുടക്കം ആയി ആ കലാപം മാറി.