ബെറ്റോങ്ങ്
കൂണുകള്‍ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടരാണ് ബെറ്റോങ്ങുകള്‍. ബ്രഷ് ടെയില്‍ഡ് ബെറ്റോങ്ങും റൂഫസ് ബെറ്റോങ്ങും ഇക്കൂട്ടരിലെ പ്രധാനികളാണ്.
ഇതില്‍ ആദ്യത്തെ കൂട്ടര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് കൂണ്. പഴങ്ങളും മറ്റും അത് കഴിക്കാറുണ്ടെന്നു മാത്രം രാത്രി സമയങ്ങളില്‍ കൂണ്‍ തേടി ഇക്കൂട്ടര്‍ ചുറ്റിനടക്കും ഉടലിനോളം നീളമുള്ള വമ്പന്‍ വാലും ഇക്കൂട്ടര്‍ക്കുണ്ട്.
30 മുതല്‍ 38 സെന്റിമീറ്റര്‍ വരെയാണ് ഉടലിന്റെ നീളം, വാലിനു മാത്രം36 സെന്റിമീറ്റര്‍ നീളമുണ്ടാകും. ഉടലിനോളം വലിപ്പമുള്ള വാലിന്റെ മുകളറ്റത്ത് കറുത്ത നിറത്തിലുള്ള നീണ്ടു വളര്‍ന്ന രോമങ്ങളും കാണാം.ഒന്നര കിലോഗ്രാമാണ് ഭാരം. പുല്ലും മരത്തൊലിയും ഇലകളും കൊണ്ടുണ്ടാക്കുന്ന വലിയ കൂടുകളില്‍ അവ പകല്‍ വിശ്രമിക്കുന്നു.
തെക്കു പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് ബ്രഷ് ടെയില്‍ഡ് ബെറ്റോങ്ങുകളെ ധാരാളമായി കണ്ടുവരുന്നത് അവരേക്കാള്‍ വലിപ്പം കൂടിയ കൂട്ടരാണ് കിഴക്കന്‍ ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന റൂഫസ് ബെറ്റോങ്ങുകള്‍, ചുവപ്പും തവിട്ടും നിറത്തിലുള്ള രോമങ്ങളാണ് ഇവയ്ക്കുള്ളത്. കൂട്ടത്തില്‍ കുറച്ച് വെളുത്ത രോമങ്ങളും റൂഫസ് ബെറ്റോങ്ങിന്‍റെയും പ്രധാന ആഹാരം കൂണ് തന്നെ, കൂടാതെ പുല്ലും ഇലകളും വേരുകളും പൂക്കളും വിത്തുകളും ശാപ്പിടും.
ഇക്കൂട്ടരുടെ ഉടലിനു 37 മുതല്‍ 52 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും, വാലിനും 40 സെന്റിമീറ്റര്‍ കാണപ്പെടുന്നു. മൂന്നര കിലോ ഗ്രാമാണ് കൂടിയ ഭാരം.
മരങ്ങള്‍ ധാരാളമായി വളരുന്ന പ്രദേശത്ത് കോണ്‍ ആകൃതിയില്‍ ഇക്കൂട്ടര്‍ കൂടുണ്ടാക്കുന്നു. ഇതിനു പുല്ലും മറ്റും ചെടികളും ശേഖരിക്കുന്നുണ്ട് നീണ്ട വാല്‍ കൊണ്ട് ചുറ്റിപ്പിടിച്ചാണ്,ഒരു മരത്തടിയോടോ മരത്തോടോ ചേര്‍ന്നായിരിക്കും ഓരോ കൂടും ഒരു ബെറ്റോങ്ങിനു അത്തരം അഞ്ചു കൂടുകള്‍ വരെ ഉണ്ടാകും.
ഒരമ്മയ്ക്ക് ഒരു തവണ ഒരു കുഞ്ഞാണ് ഉണ്ടാവുക.16 ആഴ്ച അത് അമ്മയുടെ സഞ്ചിയില്‍ കിടന്നു പാല്‍കുടിച്ച് വളരും, ചെടികളും പുഴുക്കളേയും ബെറ്റോങ്ങുകള്‍ തിന്നാറുണ്ട്.
കിഴക്കന്‍ ഓസ്ട്രേലിയയാണ് റൂഫസ് ബെറ്റോങ്ങുകളുടെ നാട്.