EncyclopediaGeneralTrees

പാഷാണഭേദി

മൂത്ര മാർഗങ്ങളായ ഗവീനി, വസ്തി, വൃക്ക എന്നിവിടങ്ങളിൽ ഉണ്ടാകുന്ന കല്ലുകളെ ദ്രവിപ്പിക്കുന്ന ഔഷധമാണ്. കേരളത്തിൽ Rotula aquatica യേയും Homonoia riparia Lour നേയുമാണ് പാഷാണഭേദിയായി കണക്കാക്കുന്നത്.എന്നാൽ ഇന്ത്യയിൽ പല ഭാഗങ്ങളിലും Bergenia ligulata യെയാണ് പാഷാണഭേദിയായി കണക്കാക്കുന്നത്. ഇവിടെ വിവരിക്കുന്നത് ഇതാണ്.തെക്കേ ഇന്ത്യയിൽ ഈ സസ്യം വളരുന്നില്ല. കേരളത്തിൽ കല്ലൂർവഞ്ചിയെന്ന സസ്യമാണ് പകരമായി ഉപയോഗിക്കുന്നത്. ഹിമാലയ പ്രാന്തങ്ങളിൽ വന്യമായി വളരുന്നു.