EncyclopediaHistory

ബെഞ്ചമിന്‍ ഹാരിസണ്‍

അമേരിക്കയുടെ ഇരുപത്തിമൂന്നാമത്തെ പ്രസിഡന്റാണ് ഇദ്ദേഹം വില്യം ഹെന്‍ട്രി ഹാരിസണ്‍ എന്ന മുന്‍ പ്രസിഡന്റിന്റെ ചെറുമകനായ ഇദ്ദേഹം നല്ലൊരു പ്രഭാഷകനായിരുന്നു.
ജോണ്‍ സ്കോട്ട് ഹാരിസനാണ് പിതാവ്. ഒരു പ്രസിഡന്റിന്‍റെ മകനാകാനും മറ്റൊരു പ്രസിഡന്റിന്‍റെ പിതാവാകാനുമുള്ള ഭാഗ്യം ലഭിച്ച ഒരേയൊരു അമേരിക്കക്കാരനാണിദ്ദേഹം.
1833 ഓഗസ്റ്റ്‌ 20-നാണ് ബെഞ്ചമിന്റെ ജനനം. തനി ഗ്രാമീണ ബാലനായി കളിച്ചുല്ലസിച്ച് അദ്ദേഹം വളര്‍ന്നു, ആദ്യപാഠങ്ങള്‍ പഠിക്കാന്‍ സ്കൂളില്‍ പോയില്ല. അധ്യാപകന്‍ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. അന്നേ തന്നെ കടുപ്പക്കാരനായിരുന്നു ബെഞ്ചമിന്‍ എന്ന് ആ അദ്ധ്യാപകന്‍ പറഞ്ഞിട്ടുണ്ട്.
പിന്നീട് സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ചരിത്രവും രാഷ്ട്രീയമായും സാമൂഹിക ശാസ്ത്രവുമായിരുന്നു ബെഞ്ചമിന്‍റെ ഇഷ്ടവിഷയങ്ങള്‍. മയാമി സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദ്ധം നേടിയ ഇദ്ദേഹം. 1854-ല്‍ അഭിഭാഷകനായി, നല്ലൊരു വക്കീലായി പ്രശസ്തനാകണം എന്നത് അദ്ദേഹത്തിന്‍റെ വലിയ ആഗ്രഹമായിരുന്നു. രാഷ്ട്രീയത്തില്‍ തനിക്കൊരു ഭാവിയുണ്ടെന്നു ബെഞ്ചമിന്‍ വിശ്വസിച്ചില്ല.
20-ആം വയസില്‍ ബെഞ്ചമിന്റെ വിവാഹം കഴിഞ്ഞു. വധു കരോലിന്‍ ലാവിനിയ സ്കോട്ട്.1892-ല്‍ ഒക്ടോബര്‍ 25-നു ഇവര്‍ മരണമടഞ്ഞു. ഈ ബന്ധത്തില്‍ ഇദ്ദേഹത്തിനു രണ്ട് മക്കളുണ്ട്. 62-ആം വയസ്സില്‍ മേരി സ്കോട്ട്‌ എന്ന വിധവയെ ബെഞ്ചമിന്‍ വിവാഹം കഴിച്ചു.
ബെഞ്ചമിന്‍ ഹാരിസണ്‍ 1881 മുതല്‍ 1887 വരെ യു.എസ് സെനറ്ററായിരുന്നു.തുടര്‍ന്ന് 1888-ല്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി. അന്നത്തെ പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ് ലാന്‍ഡ് ആയിരുന്നു എതിരാളി. 168-നെതിരേ 233 ഇലക്ടറല്‍ വോട്ടുകള്‍ നേടി, ഹാരിസണ്‍ വിജയിച്ചു. ലെവി പാര്‍സണ്‍ മോര്‍ട്ടനായിരുന്നു വൈസ് പ്രസിഡന്‍റ്.
ശരാശരി പ്രസിഡന്റായി വിലയിരുത്തിപെടുന്ന ഇദ്ദേഹം 1893 മാര്‍ച്ച് നാലിന് വിരമിച്ചു. 1901 മാര്‍ച്ച് 13-നായിരുന്നു മരണം.