കൊളംബസിന് മുന്‍പേ
യൂറോപ്യന്മാര്‍ക്ക് അമേരിക്കയെ പരിചയപ്പെടുത്തിയത് കൊളംബസാണ്. പക്ഷെ, ആദ്യമായി അമേരിക്കയിലെത്തിയ ആളല്ല കൊളംബസ്. അദ്ദേഹത്തിനും 500 വര്‍ഷം മുമ്പ് യൂറോപ്പിലെ ചില സാഹസികരായ നാവികര്‍ അമേരിക്കയിലെത്തിയിരുന്നു. അവരാണ് വൈക്കിങ്ങുകള്‍’.
ഏതാണ്ട് 1000 വര്‍ഷം മുമ്പ് വൈക്കിങ്ങ് രാജാവായ എറിക് ദു റെഡ്’ പടിഞ്ഞാറേക്ക് സഞ്ചരിച്ച് ഇന്നത്തെ കാനഡയില്‍ എത്തിച്ചേര്‍ന്നു. ആ സ്ഥലത്തിന് അദ്ദേഹം വിന്‍ലാന്‍ഡ് എന്നാണ് പേരുകൊടുത്തത്. എന്നാല്‍ ആ നാട്ടുകാരുടെ ആക്രമണം മൂലം അധികനാള്‍ കഴിയുന്നതിനു മുന്‍പേ വൈക്കിങ്ങുകള്‍ അവിടം വിട്ടു. അറ്റ്‌ലന്റിക്കിനു അപ്പുറമുള്ള ഈ നാടിനെ യൂറോപ്പ് പെട്ടെന്ന്‍ മറക്കുകയും ചെയ്തു. ചൈനീസ് നാവികര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ അമേരിക്കയിലെത്തിയിരുന്നതായി ചില ഗവേഷകര്‍ വിശ്വസിക്കുന്നു.