കവുങ്ങ്
പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കമുക് . ഇത് അടക്ക എന്ന കായ്ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്. ഇതിന് അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. എന്നിവയാണ് ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ.
കവുങ്ങ്
സവിശേഷതകൾ
കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്. പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു. കമുകിന്റെ ജന്മദേശത്തെ പറ്റി ശരിയായ വിവരം ഇല്ല. തെക്കെ ഏഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ ഇതൊക്കെയായും കരുതുന്നു.