EncyclopediaSpace

ഭൂമിയുടെ ബ്യൂട്ടീഷ്യന്മാര്‍

നമ്മുടെ ഭൂമിയെ ഇന്നു കാണുന്നത് പോലെ ഒരുക്കിയെടുത്തതില്‍ പലര്‍ക്കും പങ്കുണ്ട്! ഭൂമിയുടെ മേക്കപ്പ്മാന്മാരില്‍ പ്രധാനികളാണ് അഗ്നിപര്‍വതങ്ങളും ഗ്ലോസിയറുകളും.
ഭൂമിയുടെ ഉള്ളില്‍ പാറകള്‍ പോലും ഉരുകിയൊലിക്കുന്ന കൊടും ചൂടാണ്,ഇങ്ങനെ തിളച്ചുരുകിയ പാറയേയും മറ്റും ചില ചൂടു വാതകങ്ങള്‍ പ്രത്യേകഭാഗങ്ങളിലൂടെ ഭൂമിക്ക് പുറത്തേക്ക് കൊണ്ടുവരും. നന്നായിട്ട് കുലുക്കിയ ശേഷം ഒരു സോഡാക്കുപ്പി തുറക്കുന്നതു പോലെയാണിത്‌.
ശക്തമായ പൊട്ടിത്തെറിയില്‍ മാഗ്മ എന്നു വിളിക്കുന്ന ഉരുകിയ ദ്രാവകം പുറത്തേക്കു വരും.ഇതാണ് ലാവ, സ്ഫോടനത്തിന്‍റെ ശക്തികൊണ്ടും ലാവ ഒഴുകിപ്പരക്കുന്നതുകൊണ്ടും ഭൗമോപരിലത്തില്‍ മാറ്റങ്ങളുണ്ടാകും.
തണുത്തുറഞ്ഞ നല്ല കട്ടിയുള്ള മഞ്ഞു പാറകളെയാണ് ഗ്ലോസിയര്‍ എന്നു വിളിക്കുന്നത്.നല്ല തണുപ്പ്കാലത്ത് ഉയരംകൂടിയ പ്രദേശങ്ങളില്‍ മഞ്ഞ് അടിഞ്ഞുകൂടും. അങ്ങനെ കുറേ കഴിയുമ്പോള്‍ മഞ്ഞിന് നല്ല കട്ടിയാകും, മുകളില്‍ കൂടുതല്‍ കൂടുതല്‍ മഞ്ഞ് അടിഞ്ഞു കൂടുന്നതോടെ താഴെയുള്ള പഴയ മഞ്ഞ് മര്‍ദ്ദം കാരണം ഉറഞ്ഞ് പാറ പോലെയാവും ഇങ്ങനെ മുകളിലത്തെ മഞ്ഞിന്‍റെ കനം ഒരു പരിധി കവിഞ്ഞാല്‍ ഈ കൂറ്റന്‍ മഞ്ഞുകട്ട താഴെ താഴ്വരങ്ങളിലേക്ക് നീങ്ങും.
ഗ്ലേസിയറുകള്‍ നീങ്ങുമ്പോള്‍ ചുറ്റുമുള്ള കരയുടെ ആകൃതി തന്നെ മാറിപ്പോകും. കര മഞ്ഞുകൊണ്ടു മൂടും. അതു വരെ ഉണ്ടായിരുന്ന ആകൃതി മാറി പുതിയ രൂപം കൈവരും.