EncyclopediaGeneralTrees

അടമ്പ്

ഐപ്പോമിയ പെസ്കാർപെ അഥവാ ഐപ്പോമീയ ബൈലോബ എന്ന സസ്യം. ഇംഗ്ലീഷ് പേര് : beach morning glory അഥവാ goat’s foot. ഇത് നിലത്തു പടർന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ട് അടമ്പ് എന്ന പേര് അനുയോജ്യമാണ്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല. ഇതിൻറെ ഇലകൾക്ക് ആട്ടിൻകുളമ്പിന്റെയും, പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്. പൂക്കൾ ചുവപ്പുനിറത്തോടുകൂടിയവയാണ്. കടൽത്തീരങ്ങളിൽ ഒരു മണൽ‌‌-ബന്ധക (Soil binding) സസ്യമായി ഇതിനെ ഉപയോഗിക്കാം.