ബേ ഡ്രിഫ്റ്റ് വുഡ് മ്യൂസിയം
കോട്ടയം ജില്ലയിലെ കുമരകത്താണ് ഇന്ത്യയില്‍ തന്നെ ഈ വിഭാഗത്തില്‍ പെടുന്ന ആദ്യ മ്യൂസിയം നിലകൊള്ളുന്നത്, രാജി പുന്നൂസ് എന്ന അധ്യാപിക തന്‍റെ ആന്‍ഡമാനിലെ സര്‍വ്വീസ് കാലത്ത് ശെഖരിച്ച വേരുകളില്‍ തീര്‍ത്ത ശില്പങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലികൊടുങ്കാറ്റുകളുടെ ഫലമായി തീരത്തടിഞ്ഞ ഒട്ടനവധി മരങ്ങളുടെ വേരുകള്‍ ഇവിടെയുണ്ട്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം വേരുകളും മറ്റും ശേഖരിച്ച് അവയില്‍ ആവശ്യമായ മിനുക്കുപണികള്‍ നടത്തിയാണ് ഈ അമൂല്യശേഖരം പിറവി കൊണ്ടത്, വിദേശകളടക്കമുള്ള ഒട്ടനവധിപ്പേര്‍ ഇന്ന് ഈ മ്യൂസിയം കാണാനെത്തുന്നു