കോവിദാരം
12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കോവിദാരം. പൂക്കൾക്ക് ഓർക്കിഡ് പൂക്കളുമായി സാമ്യമുള്ളതിനാൽ ഓർക്കിഡ് മരം എന്നറിയപ്പെടുന്നു. തെക്കുകിഴക്ക് ഏഷ്യൻ വംശജനാണ്. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഹമ്മിംഗ് ബേഡുകളെ ആകർഷിക്കാൻ നട്ടുവളർത്താറുണ്ട്. കീടബാധ തീരെ കുറവാണ്. മന്ദാരത്തിന്റെ അതേ ഇനത്തില്പെട്ട കൊവിദാരങ്ങളുടെ ഇലകളും മന്ദാരത്തിന്റേതിനോടു സമാനമാണു.