നേന്ത്രപ്പഴ പായസം ഉണ്ടാക്കുന്ന വിധം?
വീട്ടിലെ ചേരുവകള്‍ കൊണ്ട് സൂപ്പര്‍ പായസം ……
പാകം ചെയ്യുന്ന വിധം
വിളഞ്ഞു പഴുത്ത നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു 6 കപ്പ് വെള്ളമൊഴിച്ചു വേവിച്ചു ഉടയ്ക്കുക.ഇതില്‍ ശര്‍ക്കരയും നെയ്യും ചേര്‍ത്ത് വഴറ്റുക.വറണ്ടു കഴിയുമ്പോള്‍ പാല്‍ ഒഴിക്കുക.പാല്‍ തിളപ്പിച്ചു എല്ലാം യോജിപ്പിച്ചു കുറുക്കി ഇളക്കി വാങ്ങുക.ഏലയ്ക്ക പൊടിച്ചതും തേങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ആവശ്യത്തിന് നെയ്യൊഴിച്ച് മൂപ്പിക്കുക.ഇത് പായസത്തിനു മീതെ ഒഴിച്ചു ഇളക്കി ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.
ചേരുവകള്‍
- നേന്ത്രപ്പഴം -2 കിലോ
- വെള്ളം -6 കപ്പ്
- ശര്‍ക്കര -ഒരു കിലോ
- നെയ്യ് -അര കപ്പ്
- പാല്‍ -2 ലിറ്റര്‍
- എലായക്ക -20 എണ്ണം
- തേങ്ങ -2 കപ്പ് (കനം കുറച്ചരിഞ്ഞത്)