ഇല്ലി
കണിയാരം, കർമ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി. കേരളത്തിൽ കുരുമുളക് വിളവെടുപ്പിനു മരത്തിൽ കയറാൻ ഉപയോഗിക്കുന്ന ഏണി ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്.