നാഗദന്തി
ഒരു ഔഷധസസ്യമാണ് നാഗദന്തി. ഈ കുറ്റിച്ചെടിയുടെ വേര്, ഇല, കുരു എന്നിവയാണ് ഔഷധത്തിനായുപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോങ്ങൾക്കുള്ള ഔഷധമായി നാഗദന്തി ഉപയോഗിച്ചുവരുന്നു. യുഫോർബിയേസീ (Euphorbiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം ബാലിയോസ്പെർമം മൊണ്ടാനം (Baliospermum montanum), ബാ. ആക്സില്ലെർ (B.axillare എന്നാണ്). ദന്തി എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന നാഗദന്തിക്ക് നീർവാളത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. ഹിമാലയസാനുക്കളിൽ ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇത് ധാരാളമായുണ്ട്. മ്യാൻമർ, മലയ എന്നിവിടങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് വളരുന്നുണ്ട്.