CookingEncyclopediaSnacks Recipes

ബേക്കഡ് ചിക്കന്‍ ഡിലൈറ്റ്

പാകം ചെയ്യുന്ന വിധം

 കോഴി കഴുകി കഷണങ്ങളായി മുറിച്ച് വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും തൈര്,നാരങ്ങാനീര്, മുളകുപൊടി,ഉപ്പ് ഇവയെല്ലാം ചേര്‍ത്ത് ഇറച്ചി കഷണത്തിലിട്ടു ഇളക്കി നാലോ അഞ്ചോ മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ നെയ്യ് പുരട്ടി കോഴി തൈരോടുകൂടി ഒഴിച്ച് ചൂടുള്ള പാനില്‍ വച്ച് വേവിക്കുക.രണ്ട് വലിയ ഉള്ളിയുടെ പകുതി എടുത്ത് കഷണങ്ങളായി മുറിക്കുക. ബാക്കി ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ഉള്ളി അതിലിട്ട് മൂപ്പിക്കണം ബാക്കിയുള്ള ഉള്ളിയിട്ട് നല്ല തവിട്ടു നിറമാകുന്നതു വരെ പൊരിക്കുക.ഇതില്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ പാകത്തിന് ഉപ്പും ഇട്ടു എണ്ണ തെളിയുന്നത് വരെ വേവിക്കുക.മൂപ്പിച്ച് വച്ചിരിക്കുന്ന ഉള്ളിയുടെ പകുതി എടുത്ത് കൈകൊണ്ട് ഞരടി മസാലയില്‍ ചേര്‍ത്ത് കുറച്ച് ഗരം മസാലയും ചേര്‍ത്ത് മസാല ഇറക്കി വയ്ക്കുക. കോഴി മുക്കാല്‍ വേവാകുമ്പോള്‍ ഓവനില്‍ നിന്നെടുത്ത് തയ്യാറാക്കിയ മസാല കോഴിയുടെ മേലെ ഒഴിച്ച് ബാക്കി ഗരം മസാലപ്പൊടി വിതറി ഓവനില്‍ വയ്ക്കുക.കോഴി വെന്ത് മസാല ബ്രൌണ്‍ നിറമാകുമ്പോള്‍ എടുത്ത് ബാക്കിയുള്ള മൂപ്പിച്ച ഉള്ളി വിതറി ഉപയോഗിക്കാം.

ആവശ്യമായ സാധനങ്ങള്‍

1)ഇടത്തരം വലുപ്പമുള്ള

   കോഴി           – ഒന്ന്‍

2)വെളുത്തുള്ളി        – രണ്ടല്ലി

3)ഇഞ്ചി              – നാല് കഷണം

4)തൈര്              – എട്ടു വലിയ കരണ്ടി

5)മുളകുപൊടി         – രണ്ട് ടീസ്പൂണ്‍

6)ചെറുനാരങ്ങാ നീര്    – നാല് ടേബിള്‍ സ്പൂണ്‍

7)നെയ്യ്              – രണ്ട് ടേബിള്‍ സ്പൂണ്‍

8)ഉപ്പ്               – പാകത്തിന്

കറിക്കൂട്ടിന്

1)വലിയ ഉള്ളി         – എട്ടു എണ്ണം

2)മല്ലിപ്പൊടി           – രണ്ടു ടേബിള്‍ സ്പൂണ്‍

3)മുളകുപൊടി         – ഒരു ടീ സ്പൂണ്‍

4)മഞ്ഞള്‍പ്പൊടി        – അര ടീസ്പൂണ്‍

5)ഗരം മസാല         – ഒരു ടീ സ്പൂണ്‍

6)വെളിച്ചെണ്ണ         – ഒരു ടീ സ്പൂണ്‍

7)ഉപ്പ്               – പാകത്തിന്