CookingEncyclopediaPayasam Recipes

ബദാം പായസം ഉണ്ടാക്കുന്ന വിധം?

ബദാം കൊണ്ട് നാവില്‍ കൊതിയൂറും സൂപ്പര്‍ പായസം ……..

തയ്യാറാക്കുന്ന വിധം

ബദാംപരിപ്പും അണ്ടിപ്പരിപ്പും പാലില്‍ മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത ശേഷം അരയ്ക്കുക.പാല്‍ അടുപ്പത്തുവച്ച് തിളപ്പിച്ച ശേഷം അരിപ്പൊടിയും അരവ് കൂട്ടും ചേര്‍ത്ത് ഇളക്കുക.അല്‍പ്പം കഴിഞ്ഞു പഞ്ചസാര ഉരുക്കിയതും നെയ്യ് ഉരുക്കിയതും ചേര്‍ക്കുക.പിന്നെ കിസ്മിസും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തിളക്കി പാകമാകുമ്പോള്‍ ഇറക്കി വയ്ക്കുക.

ചേരുവകള്‍

  1. ബദാം പരിപ്പ്              – 20 എണ്ണം
  2. അരിപ്പൊടി                – 200 ഗ്രാം
  3. കിസ്മിസ്                        -100 ഗ്രാം
  4. ഏലയ്ക്ക                      -10 എണ്ണം
  5. പഞ്ചസാര                    – ഒരു കിലോ
  6. പാല്‍                              – ഒരു ലിറ്റര്‍