അവല്‍ പായസം ഉണ്ടാക്കുന്ന വിധം?
അവല്‍ കൊണ്ട് എത്ര കുടിച്ചാലും മതി വരാത്ത പായസം ഉണ്ടാക്കാം ഞൊടിയിടയില്‍….
പാകം ചെയ്യുന്ന വിധം
വൃത്തിയാക്കിയ അവലിനെ കുറച്ച് വെള്ളം തിളപ്പിച്ച് അതിലെയ്ക്കിടുക.ശര്‍ക്കര അല്‍പ്പം വെള്ളത്തില്‍ ഉരുക്കി അരിച്ച് ചേര്‍ക്കുക.ഇതിലേയ്ക്ക് നെയ്യും ഒഴിച്ച് വരട്ടിയെടുക്കുക. വരണ്ടുകഴിയുമ്പോള്‍ മൂന്നാം പാല്‍ ഒഴിക്കുക.പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിയ്ക്കണം.അത് കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വേഗം ഇറക്കി വയ്ക്കണം.അതിനുശഷം നെയ്യില്‍ വരുത്ത കിസ്മിസും അണ്ടിപ്പരിപ്പും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തിളക്കണം.വേണമെങ്ങില്‍ തേങ്ങ ചെറുതായി അറിഞ്ഞു നെയ്യില്‍ വറുത്ത് ചേര്‍ക്കാം.
ചേരുവകള്‍
- അവില്‍ ഒരു കിലോ
- ശര്‍ക്കര ഒരു കിലോ
- നെയ്യ് 200ഗ്രാം
- തേങ്ങയുടെ
- ഒന്നാം പാല്‍ നാല് കപ്പ്
- രണ്ടാം പാല് ആറു കപ്പ്
- മൂന്നാം പാല് എട്ടു കപ്പ്
- അണ്ടിപ്പരിപ്പ് 200ഗ്രാം
- കിസ്മിസ് 200ഗ്രാം
- ഏലയ്ക്കപ്പൊടി ഒന്നര ടീസ്പൂണ്‍