CookingEncyclopediaPayasam Recipes

അവല്‍ ശര്‍ക്കര പായസം എങ്ങനെ ഉണ്ടാക്കം?

സുപ്പര്‍ ടേസ്റ്റില്‍ അവല്‍ പായസം ഉണ്ടാക്കാം……..വളരെ എളുപ്പത്തില്‍ ……

പാകം ചെയ്യുന്ന വിധം

അവല്‍  നല്ല വണ്ണം പാറ്റിഎടുക്കുക.ഉരുളി കഴുകി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ അവല്‍ ഇട്ടു നെയ്യൊഴിച്ച് വറക്കുക.ബ്രൌണ്‍ നിറത്തില്‍ വറുക്കണം.മറ്റൊരു പാത്രത്തില്‍ ശര്‍ക്കര ഇട്ടു പാവാക്കി അരിച്ചു വറുത്ത അവലിലൊഴിച്ച് ചൌവ്വരിയും ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കുക.ചൌവ്വരി വെന്തു കഴിയുമ്പോള്‍ തേങ്ങാ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മാറ്റി വച്ച ശേഷം മൂന്നാം പാലൊഴിച്ച് ഇളക്കി തിളപ്പിക്കുക.നല്ല വണ്ണം വെട്ടിത്തിളച്ച ശേഷം രണ്ടാം പാലൊഴിച്ച് തിളയ്ക്കുമ്പോള്‍ ഒന്നാം പാലൊഴിച്ച് കുഴമ്പു പാകത്തില്‍ വാങ്ങുക.അല്‍പ്പം നെയ്യില്‍ അണ്ടിപ്പരിപ്പും,കിസ്മിസും ഏലയ്ക്കയും വറുത്ത് പായസത്തില്‍ ഒഴിച്ചു ഇളക്കി ഉപയോഗിക്കാം