അറ്റ്‌ലാന്റിക് പഫിൻ
അറ്റ്‌ലാന്റിക് പഫിൻ(Fratercula arctica) ഓക്കുകളുടെ കുടുംബത്തിൽ ഉള്ള ഒരു കടൽപ്പക്ഷിയാണ് . ഇതിനെ കോമൺ പഫിൻ എന്നും വിളിക്കാറുണ്ട് . അറ്റ്‌ലാന്റിക് സമുദ്രതടങ്ങളിൽ വസിക്കുന്ന ഒരേ ഒരു പഫിൻ ആണിത്. ഇതേ കുടുംബത്തിൽ ഉള്ള ജട പഫിൻ(Tufted Puffin) , കൊമ്പൻ പഫിൻ (Horned Puffin) എന്നിവയെ ശാന്തസമുദ്രതടങ്ങളിലാണ് കാണുന്നത്. പഫിനുകൾക്ക് പെൻഗ്വിനുകളുമായി വിദൂര സാദൃശ്യം കാണാം.
ശരീരത്തിന്റെ പുറകു വശത്തു കറുപ്പ് നിറമാണ്. മുഖത്ത് ചാര കലർന്ന വെള്ള നിറവും , ഉടലിനു വെള്ള നിറവുമാണ് . കൊക്കുകൾക്കും കാലുകൾക്കും തിളങ്ങുന്ന ഓറഞ്ചു നിറമാണ്. തണുപ്പ് കാലത്ത് ഇവയുടെ തിളങ്ങുന്ന നിറങ്ങൾ നഷ്ടമാകുന്നു. പൊതുവേ ആണിനും പെണ്ണിനും ഒരേ നിറമാണ്..കുട്ടിപഫിനുകൾക്ക് വർണ്ണഭംഗി ഉണ്ടായിരിക്കില്ല. ആണിനു വലിപ്പം കൂടുതലായിരിക്കും.ചിറകറ്റങ്ങൾ തമ്മിൽ 47 മുതൽ 63 സെ.മീറ്റർ അകലമുണ്ട്. നേരെ നിൽക്കുമ്പോൾ പഫിനുകൾക്ക് എട്ട് ഇഞ്ചോളം നീളം കാണാം.