അറ്റ്ലാന്റിക് മഹാസമുദ്രം
വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമുള്ള സമുദ്രമാണ് അറ്റ്ലാന്റിക്.82440000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ മഹാസമുദ്രത്തിന്റെ ഇരുപതു ശതമാനത്തിലധികം വരുമിത്. ചേര്‍ന്ന് നില്‍ക്കുന്ന കടലുകള്‍ കൂടി കണക്കിലെടുത്താല്‍ അറ്റ്ലാന്റിക്കിന്‍റെ വലിപ്പം പിന്നെയും കൂടും. ഏകദേശം 105000000 ചതുരശ്രകിലോമീറ്റര്‍.
ആഴത്തിന്റെ കാര്യത്തിലും പസിഫിക് സമുദ്രത്തിനു പിന്നിലാണ് അറ്റ്ലാന്റിക്കിന്റെ സ്ഥാനം.3926 മീറ്ററാണ് അറ്റ്ലാന്റിക്കിന്റെ ശരാശരി ആഴം.ചേര്‍ന്ന് കിടക്കുന്ന കടലുകളുടെ ആഴം കൂടി കണക്കിലെടുത്താല്‍ ഇത് 33339 മീറ്ററായി കുറയും,പ്യൂര്‍ട്ടോ റിക്കോ ട്രഞ്ചിലുള്ള മില്‍വോക്കീ ഡീപ്പാണ് അട്ട്ലാന്റിക്കിലെ ഏറ്റവും ആഴമേറിയ സ്ഥലം.8605 മീറ്ററാണ് ഇതിന്റെ ആഴം.
അറ്റ്ലാന്റിക്കിന് ഏറ്റവും കുറഞ്ഞ വീതി ബ്രസീലിനും നൈഗലിനുമിടയിലാണ് ,2848 കിലോമീറ്റര്‍ ആണ് ഇവിടുത്തെ വീതി കൂടിയ സമുദ്രഭാഗത്തിനു 6400 കിലോമീറ്റര്‍ വരും. ജിബ്രാള്‍ട്ടര്‍ കടലിടുക്കിനും ഫ്ലോറിഡയ്ക്കുമിടയിലാണ് ഇത്.
ഏറ്റവും കൂടുതല്‍ നദീജലം ഒഴുകിയെത്തുന്ന സമുദ്രമാണ് അറ്റ്ലാന്റിക് സെന്റ് ലോറന്‍സ്, മിസിസിപ്പി, ആമസോണ്‍, കോoഗോ, നൈജര്‍, നൈല്‍ഡോണ്‍, ഡാന്യൂബ് തുടങ്ങി ധാരാളം നദികള്‍ ഈ മഹാസമുദ്രത്തിലേക്ക് വെള്ളമെത്തിക്കുന്നു.ഈ നദികള്‍ ഉപ്പ് അടക്കമുള്ള ധാരാളം ലവണപദാര്‍ഥങ്ങളും അറ്റ്ലാന്റിക്കിലെത്തിക്കുന്നുണ്ട്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപ്പുരസമുള്ള സമുദ്രമായി അറ്റ്ലാന്റിക് മാറിയതിന് ഇത് തന്നെ കാരണം.
അറ്റ്ലാന്റിക്സമുദ്രത്തിനു ഏതാണ്ട് മധ്യഭാഗത്തായി സമുദ്രത്തിനടിയില്‍ ഒരു വന്‍പര്‍വതനിരയുണ്ട്. മിഡ് അറ്റ്ലാന്റിക് റിഡ്ജ് എന്നാണ് ഇത് അറിയപ്പെടുന്നത്.കരയിലെ ഏറ്റവും നീളം കൂടിയ പര്‍വതനിരയായ ആന്‍ഡസിനെക്കാളും നീളമുണ്ട് ഇതിനു.16000 കിലോമീറ്റര്‍! ഏകദേശം s ആകൃതിയിലുള്ള ഈ പര്‍വതനിരയുടെ ശരാശരി ഉയരം 1830 മീറ്ററാണ്. മിഡ് അറ്റ്‌ലാന്റിക് റിഡ്ജിന്റെ ചില ഭാഗങ്ങള്‍ സമുദ്രോപരിതലത്തിലേക്ക് പൊങ്ങി ദ്വീപുകളായിട്ടുണ്ട്.
ആര്‍ട്ടിക് പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനു കൊടും തണുപ്പാണ്. അവിടെ മുകള്‍പരപ്പിലെ താപനില പോലും പൂജ്യം ഡിഗ്രിയില്‍ കൂടാറില്ല.എന്നാല്‍ ഭൂമധ്യ രേഖാപ്രദേശത്ത് ചൂട് 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അടിത്തട്ടിലേക്ക് പോകുന്തോറും ചൂട് കുറയുന്നു.
അറ്റ്‌ലാന്റിക് സമുദ്രം രൂപം കൊണ്ടിട്ട് ഏകദേശം 13 കോടി വര്‍ഷമായി.കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പാന്‍ജിയ എന്ന ഒറ്റ ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളൂ. അതിനെ ചുറ്റി പന്തലാസ എന്ന ഒരു സമുദ്രവും പിന്നീട് പാന്‍ജിയ വിഭജിക്കപ്പെട്ടുണ്ടായ ഗോണ്ട്വാന എന്ന ഭൂഖണ്ഡത്തില്‍ ഇന്നത്തെ ആഫ്രിക്കയും തെക്കേ അമേരിക്കയും ഉള്‍പ്പെട്ടിരുന്നു. ലൊറോഷ്യ ഭൂഖണ്ഡത്തിന്‍റെ ഭാഗമായി ഇന്നത്തെ വടക്കെ അമേരിക്കയും ഉള്‍പ്പെട്ടിരുന്നു. ലൊറേഷ്യ ഭൂഖണ്ഡത്തിന്റെ ഭാഗമായി ഇന്നത്തെ വടക്കേ അമേരിക്കയും യൂറോപ്പും, ഇവ വീണ്ടും വേര്‍പെട്ട് ഭൂഖണ്ഡങ്ങള്‍ അകന്നു മാറിയപ്പോഴാണ് അറ്റ്‌ലാന്റിക് സമുദ്രം രൂപo കൊണ്ടത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പല സമുദ്രപാതകളും അറ്റ്ലാന്റിക്കിലാണ്.മത്സ്യസമ്പത്തിന്റെ കാര്യത്തിലും അറ്റ്ലാന്റിക്സമുദ്രം മുന്നില്‍ നില്‍ക്കുന്നു. അറ്റ്ലാന്റികിന്റെ അടിത്തട്ടില്‍ വന്‍തോതില്‍ എണ്ണനിക്ഷേപമുണ്ട്.